രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി കെ പി സി സി തീരുമാനിച്ച ഭവന സന്ദർശനം വടകര എം പി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റിയിലെ 25 വാർഡിൽ നടന്നു. വാർഡിലെ നൂറു വീടുകൾ എം പി യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എം പി ഓഫീസ് സ്ഥിതി ചെയ്യുന്ന വാർഡിലാണ് പ്രചരണം നടത്തിയത്.
ഇന്ത്യയുടെ ജനാധിപത്യം തകർക്കാനുള്ള മോദിയുടെ ഗൂഢശ്രമങ്ങൾ ജനങ്ങൾ ചെറുത്തു തോൽപ്പിക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കെ പി സി സി സെക്രട്ടറി ഐ മൂസ, ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, മണ്ഡലം പ്രസിഡന്റ് വി കെ പ്രേമൻ, ബ്ലോക്ക് സെക്രട്ടറി അജിത് പ്രസാദ് കുയ്യാലിൽ, ഭവിത്ത് മാലോൽ, കെ. പി. നജീബ്, വാർഡ് പ്രസിഡന്റ്. സി വി പ്രതീഷൻ, നിരേഷ് കുമാർ, ഷാജി പി അശോകൻ, വിനയൻ പിടികെ, വിനേഷൻ, സുനിൽകുമാർ, പി എസ് പ്രകാശൻ എന്നിവർ പങ്കെടുത്തു.