കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് ഏറ്റുവാങ്ങി

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ – വനിത ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു.കെ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഷ്റഫ് തണ്ടിയേക്കൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പൊതുജനാരോഗ്യ കേന്ദ്രത്തിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നീ കാര്യങ്ങൾ ജില്ല, സംസ്ഥാനതല വിദഗ്ദ സമിതികൾ പരിശോധന നടത്തി, വിലയിരുത്തിയ ശേഷമാണ് കോഴിക്കോട് ജില്ലയിലെ മികച്ച ഹോമിയോ ഡിസ്പെൻസറിയായി കണ്ടെത്തി അവാർഡിന് പരിഗണിച്ചത്.

1982 ൽ മുൻമന്ത്രി പി.സിറിയക് ജോൺ ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനം ആരംഭിച്ച ഗവ:ഹോമിയോ ഡിസ്പെൻസറി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ സേവനം നൽകി വരുന്നു. കെട്ടിടത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി പൊതുജനാരോഗ്യ ഗുണമേൻമ വർദ്ധിപ്പിച്ചതിനാൽ സ്ഥാപനത്തിന് NABH (National Accreditation Board For Hospitals) സർട്ടിഫിക്കറ്റ് ഏതാനും നാളുകൾക്ക് മുമ്പ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കെ പി സി സിയുടെ ഭവന സന്ദർശനം എം പി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റിയിലെ 25ാം വാർഡിൽ നടന്നു

Next Story

‘ഒത്തോണം ഒരുമിച്ചോണം’ കൊയിലാണ്ടി റയിൽവേ ഓണാഘോഷം സംഘടിപ്പിച്ചു

Latest from Local News

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.ഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ

ഓവർസിയർ നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ നഗരസഭാ ചെയർമാന് സ്വീകരണ സായാഹ്നം സംഘടിപ്പിച്ചു

  കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ

മൂടാടി പഞ്ചായത്തിലെ അംഗനവാടികൾക്ക് സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും