കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ വാട്ടർ ചാർജ് ഉടൻ അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി കൊയിലാണ്ടി അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജലവിതരണം സൗജന്യമാണെന്ന തെറ്റിദ്ധാരണയിൽ പലരും വാട്ടർ ചാർജ് അടയ്ക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾ കുടിശ്ശിക നൽകാത്തപക്ഷം ഇത്തരം കണക്ഷനുകൾ വിച്ഛേദിക്കും. കുടിശ്ശിക വന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. ജലജീവൻമിഷൻ കണക്ഷനുകളിൽ ബില്ല് ലഭിക്കുന്നില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്നും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് ബി.പി.എൽ ആനുകൂല്യങ്ങൾ ലഭിക്കുകയോ പുതുക്കി നൽകുകയോ ചെയ്യുന്നതല്ല – കൂടുതൽ വിവരങ്ങൾക്ക് 04962620420 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Latest from Local News
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും
എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ്
കൊയിലാണ്ടി :പയറ്റു വളപ്പിൽ വിനോദ് കുമാർ ( ബാബു) (52) അന്തരിച്ചു. പരേതനായബാലകൃഷ്ണൻ ന്റെയുംലീലയുടെയും മകനാണ് ഭാര്യ നിത്യ: മക്കൾ: ഹരി