ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ വി അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി പി അനിഷ എന്നിവരെയാണ് 1960 ലെ കേരള സിവിൽ സർവീസ് (തരംതിരിയ്ക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വടകര നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിംഗിൻ്റെ ഭാഗമായുള്ള വാട്സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഇൻ്റേണൽ വിജിലൻസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി.
Latest from Local News
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചർക്ക് മേപ്പയ്യൂർ പൗരാവലിയുടെ
വടകര: വടകര ജേര്ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഓണാഘോഷം കൊണ്ടാടി. ഐഎംഎ ഹാളില് നടന്ന പരിപാടിയില് മാധ്യമപ്രവര്ത്തകര് കുടുംബസമേതം
കൊയിലാണ്ടി: ചേമഞ്ചേരി പുളിയുള്ളതിൽ ശാരദ ( 75) അന്തരിച്ചു. പരേതരായ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അച്യുതൻ,
കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു