2025 സെപ്റ്റംബർ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍

അശ്വതി: ജോലിസ്ഥലത്ത് ചെറിയ പ്രയാസങ്ങള്‍ ഉണ്ടായേക്കും. വീട്ടില്‍ സ്വസ്ഥത കുറയുന്നതാണ്. സാമ്പത്തികമായി വളരെ ഞെരുക്കം ഉണ്ടാവും. കടബാധ്യതകള്‍ക്ക് ചില പരിഹാരങ്ങള്‍ കണ്ടെത്തും. സഹോദരന്റെ വീടിന്റെ കാര്യത്തില്‍ തടസ്സങ്ങള്‍ നീങ്ങും. കടബാധ്യതകള്‍ കുറയും. ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടും. സമാധാനം കുറയും. വീട്ടില്‍ ശത്രുശല്യം കൂടും. ഭൂമി വില്പനയ്ക്ക് ശ്രമിക്കും. ചെറിയ യാത്രകള്‍ നടത്തിയേക്കും. അപ്രതീക്ഷിതമായി ധനലാഭം. മനഃസുഖം ലഭിക്കാന്‍ ക്ഷേത്ര ദര്‍ശനം വേണം. അയ്യപ്പസ്വാമിയെ നിത്യവും ഭജിക്കുക, ശനിയാഴ്ച വ്രതമെടുക്കുക. സുബ്രഹ്മണ്യ സ്വാമി ദര്‍ശനം.

ഭരണി: ഉദ്യോഗത്തില്‍ ഗുണമുണ്ടാകും. സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അത് നടക്കും. പൊതുവേ കാര്യങ്ങളെല്ലാം അഭിവൃദ്ധിയില്‍ വരുന്നതാണ്. കച്ചവടം നടത്തുന്നവര്‍ക്ക് വരുമാനം കുറഞ്ഞേക്കും. കര്‍ഷകര്‍ക്ക് ഗുണകരമായ കാലഘട്ടം. കൂട്ടു ബിസിനസില്‍ നിന്നും ഒഴിവായി സ്വന്തം ബിസിനസ് ചെയ്യാന്‍ അനുകൂല സമയം. ശാരീരികമായി അസ്വസ്ഥതകള്‍ വന്നേക്കാം. കൊടുത്തധനം തിരിച്ചു കിട്ടാന്‍ കാലതാമസം നേരിടും. ദൈവാനുകൂല്യം കുറയും. മഹാവിഷ്ണുവിന് നെയ് വിളക്ക്, പായസം, പുഷ്പഞ്ജലി നടത്തുക. മുരുകനെ പ്രാര്‍ത്ഥിക്കുക.

കാര്‍ത്തിക: ദൂരയാത്രകള്‍ നടത്തുന്നതാണ്. ഒന്നിനും ഉദ്ദേശിച്ച ഫലം ഉണ്ടാവില്ല. മാതൃകുടുംബ സ്വത്ത് ഭാഗം വെച്ച് കിട്ടും. ഏതു വിധേയനെയും അധ്വാനിച്ച് സമ്പാദിക്കാനുള്ള പ്രവണത ഉണ്ടാവും. കുടുംബസൗഖ്യം കുറഞ്ഞേക്കും. സന്താനങ്ങള്‍ക്ക് പഠനകാര്യത്തില്‍ താല്‍പ്പര്യക്കുറവ്. വിറ്റ വസ്തുക്കള്‍ തിരികെ എടുക്കാന്‍ സാധിക്കും. മാനസികമായി സ്വസ്ഥത കുറയും. കച്ചവടത്തില്‍ ധനനഷ്ടം വന്നേക്കാം. വരവിനെക്കാള്‍ ചെലവ് വര്‍ദ്ധിക്കും. ഭാര്യയുടെ സ്വത്തു കിട്ടാന്‍ യോഗമുണ്ട്. ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടും. ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക.

രോഹിണി: സാങ്കേതികമായ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്ല ജോലിയും അഭിവൃദ്ധിയും ഉണ്ടാകും. വീട് പുതുക്കി പണിയാന്‍ ആഗ്രഹിക്കും. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു വേറെ ജോലിക്ക് ശ്രമിക്കും. ഭൂമി വാങ്ങാന്‍ സാധിക്കും. ആരോഗ്യ വിഷയത്തില്‍ ശ്രദ്ധിക്കണം. ഔഷധനിര്‍മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ പുരോഗതി ഉണ്ടാകും. ദാമ്പത്യ സൗഖ്യം കുറയും. മനസ്സിന്റെ സ്വസ്ഥത കുറഞ്ഞേക്കും. സഹോദരന്മാരെ കൊണ്ട് സഹായസഹകരണങ്ങള്‍ കുറയും. ജനിച്ച നാടുവിട്ട് അന്യദേശത്ത് താമസിക്കേണ്ടി വരും. ശ്രീകൃഷ്ണ ഭഗവാനെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുക. ദേവി ക്ഷേത്രദര്‍ശനം.

മകീര്യം: പാരമ്പര്യമായി ചെയ്യുന്ന ചികിത്സാരീതിയില്‍ പുതിയതലത്തില്‍ വിപുലീകരിക്കും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കും. ലോണുകളും മറ്റും പെട്ടെന്ന് കിട്ടുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ സാധിക്കുന്നതാണ്. മക്കളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവും. ഭാര്യയുടെ സ്വത്ത് വീതം വെച്ച് കിട്ടും. പുതിയ സ്ഥലം വാങ്ങാന്‍ ആലോചിക്കും. സ്വന്തം സഹോദരന്റെ അനുകൂലം കുറഞ്ഞേക്കും. ജോലിസ്ഥലത്ത് സ്വസ്ഥത അനുഭവപ്പെടും. ചെറിയ ചില ബിസിനസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കും. മകളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ആവശ്യമാണ്. ദേവി ഭജനം നടത്തുക. ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്തുക.

തിരുവാതിര:  പൊതുപ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. വരുമാനത്തില്‍ വലിയ മാറ്റമില്ല. സ്വന്തം തൊഴിലില്‍ ശ്രദ്ധ കുറയും. മറ്റുള്ളവരുടെ കാര്യത്തില്‍ ഏര്‍പ്പെട്ട പേരുദോഷം കേള്‍ക്കാനുള്ള സാഹചര്യം വരും. കുടുംബത്തില്‍ സമാധാനം കുറയും. കൃഷിയില്‍ നഷ്ടം സംഭവിച്ചേക്കാം. നാല്‍ക്കാലികളെ വളര്‍ത്തി വില്‍പ്പന ചെയ്യുന്നവര്‍ക്ക് ഗുണകരമാണ്. ശാരീരികമായി സുഖം കുറയും. കടക്കാരെ കൊണ്ടുള്ള ശല്യം. ഇലക്ട്രിക് ജോലിക്കാര്‍ക്ക് ഗുണമാണ്. മഹാദേവനെ പ്രാര്‍ത്ഥിക്കുക. കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം.

പുണര്‍തം: കര്‍മ്മരംഗം പുഷ്ടിപ്പെടും. സാമ്പത്തിക നില പുരോഗമിക്കും. മനസ്സിനും ശരീരത്തിനും സമാധാനം ഉണ്ടാവും. കുടുംബജനങ്ങളുമായി ഒത്തുചേരുന്നതിനിട വരും. സഹകരണ സ്ഥാപനങ്ങള്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധന. ആരോഗ്യം ഗുണകരമാണ്. സിനിമാ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര ഗുണമുള്ള സമയമല്ല. സാമ്പത്തിക നഷ്ടം സംഭവിച്ചേക്കും. കച്ചവടത്തില്‍ ശ്രദ്ധ കുറയും. മേലധികാരികളുടെ അനുകൂലമുണ്ടാവുന്നതാണ്. സഹപ്രവര്‍ത്തകരുടെ സഹകരണം കുറയും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. നെയ് വിളക്ക്, പാല്‍പ്പായസം, പുഷ്പാഞ്ജലി എന്നിവ നടത്തുക.

പൂയം: സന്താനങ്ങളെ കൊണ്ട് മനസ്സ് സ്വസ്ഥത ഉണ്ടാകില്ല. ദേഹാരിഷ്ടം ഉണ്ടാകും. ചെയ്യുന്ന ജോലികളില്‍ ഗുണം. പിതൃത്വ അനുഭവയോഗ്യമാവും. രാഷ്ട്രീയക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഭൂമി വില്‍പ്പനയില്‍ ലാഭം ഉണ്ടാവും. അയല്‍ക്കാരുമായി അതിര്‍ത്തി തര്‍ക്കങ്ങള്‍ വന്നേക്കാം. കലാപരമായി ഗുണമുണ്ടാകും. ക്ഷേത്രസംബന്ധമായ ഉത്തരവാദിത്തങ്ങള്‍ പങ്കെടുക്കേണ്ടി വരും. ചെറിയ യാത്രകള്‍ നടത്തേണ്ടിവരും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. വ്യാഴാഴ്ച ഒരിക്കലൂണ് വ്രതം.

ആയില്യം:  പുതിയ ജോലിക്കായി പരിശ്രമിക്കും. കുടുംബത്തില്‍ സമാധാനവും സാമ്പത്തികമായി ഉയര്‍ച്ചയും ഉണ്ടാകും. പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. കൂട്ടുകെട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഗുണം ചെയ്യും. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കും. നഷ്ടത്തിലോടുന്ന കമ്പനിയുടെ ചുമതല ഏറ്റെടുത്താല്‍ വിജയിക്കും. കടം വാങ്ങിയ ധനം തിരിച്ചു കൊടുക്കാന്‍ സാധിക്കുന്നതാണ്. ദൂരത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ നിന്നും മാറി താമസിച്ചു പഠിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യം വിജയിക്കും. മഹാവിഷ്ണുവിന് പാല്‍പ്പായസം, നാഗപൂജ നടത്തുക.

മകം: പ്രതീക്ഷിക്കാത്ത സമയത്ത് അധികാര സ്ഥാനത്ത് നിന്നും മാറേണ്ടിവരും. സാമ്പത്തികമായി ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടിരിക്കും. സാമ്പത്തിക സാങ്കേതിക സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമുണ്ടാവുന്നതാണ്. ദൂരയാത്രകള്‍ മാറ്റിവെക്കും. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ വേണം. ബന്ധുക്കളുമായി അകല്‍ച്ച അനുഭവപ്പെടും. ഉദ്യോഗത്തില്‍ സ്ഥലമാറ്റം ഉണ്ടാവുന്നതാണ്. അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടും. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവര്‍ക്ക് ഗുണമാണ്. രോഗമുള്ളവര്‍ക്ക് ശമനമുണ്ടാക്കും. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക.

പൂരം: ആരോഗ്യനില തൃപ്തികരമായിരിക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലാഭകരമല്ലാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ധനനഷ്ടം സംഭവിക്കുകയും ചെയ്യും. പ്രതീക്ഷിക്കാത്ത ചില കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമനം ഉണ്ടാകും. ചില പ്രധാന രേഖകള്‍ കൈവശം വന്നുചേരും. മത്സരപരീക്ഷകളിലും മറ്റും വിജയിക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ് വര്‍ദ്ധിക്കും. വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാകും. വാക് തര്‍ക്കങ്ങളില്‍ നിന്നും മാറിനില്‍ക്കണം. വക്കിലന്മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്ല സമയം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം അഭികാമ്യം.

ഉത്രം: പൂര്‍വിക സ്വത്ത്, വാഹനം എന്നിവയില്‍ നിന്ന് വരുമാനം ഉണ്ടാകും. വീടോ വാഹനമോ അധീനതയില്‍ വന്നുചേരും. ഏത് പരിതസ്ഥിതികളിലും ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയിക്കും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള പ്രവണത ഉണ്ടാവും. ആഡംബര സ്വതന്ത്ര വസ്തുക്കള്‍ക്ക് ധാരാളം പണം ചെലവഴിക്കും. നിശ്ചയിച്ച യാത്രകള്‍ മാറ്റിവെക്കേണ്ടി വരും. നവഗ്രഹ പ്രാര്‍ത്ഥന നടത്തുക.

അത്തം: കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ചില പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നവരും, അധ്യാപകര്‍, പോലീസുകാര്‍ വക്കീല്‍ തുടങ്ങിയവര്‍ക്ക് അനുകൂല സമയം. സ്ത്രീകള്‍ക്ക് ദാമ്പത്യസൗഖ്യം ലഭിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും ക്രയവിക്രയങ്ങളില്‍ നിന്നും നേട്ടമുണ്ടാകും. ജോലിയില്‍ സ്ഥിരത. കൃഷിയില്‍ നിന്നുള്ള ആദായത്തില്‍ കുറവ് വന്നേക്കും. ഒരു ജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടിപ്പിക്കും. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുക.

ചിത്ര: വിലപ്പെട്ട ചില ഗ്രഹോപകരണങ്ങള്‍ വാങ്ങും. യുവജനങ്ങളുടെ വിവാഹം നടക്കും. ബിസിനസ്സില്‍ അഭിവൃദ്ധിയും കാലം തുടർന്നുവന്ന തൊഴില്‍ മേഖലയില്‍ ചില മാറ്റങ്ങള്‍ വരുത്തും. മാതൃസ്വത്ത് കിട്ടാനിടയുണ്ട്. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തും. എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. അധ്യാപക ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. അധികാരികളില്‍ നിന്ന് അപ്രീതിക്ക് കാരണമാകും. മാതാവിന് അസുഖം പിടിപെടും. ദേവി ഭജനം വേണം.

ചോതി: സന്താനങ്ങള്‍ക്കായി അല്പം പണം ചെലവഴിക്കേണ്ടി വരും. സര്‍വീസില്‍ വളര്‍ച്ചയുണ്ടാകും. വാഹനങ്ങളിൽ നിന്ന് കൂടുതല്‍ വരുമാനം. കയ്യിലുള്ള പണം അന്യരുടെ കൈയില്‍ അകപ്പെടാതെ ശ്രദ്ധിക്കണം. കൂട്ടുകാരുമായി ഭിന്നത ഉണ്ടാകും. പ്രമേഹ രോഗികള്‍ക്ക് അസുഖം വര്‍ദ്ധിക്കും. ആരോഗ്യം പൊതുവേ തൃപ്തികരം ആയിരിക്കില്ല. ആഭരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രയാസങ്ങള്‍ നേരിടും. മാസാവസാനത്തില്‍ നല്ല കാര്യങ്ങള്‍ നടക്കും. ദേവി ക്ഷേത്ര ദര്‍ശനം അഭികാമ്യം. ശിവ ഭജനയും വേണം.

വിശാഖം: കുടുംബം സന്തുഷ്ടമായിരിക്കും. ധാര്‍മികവും ആത്മീയവുമായ പ്രവര്‍ത്തനം ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വിവാദ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറണം. കാര്‍ഷിക വ്യവസായിക മേഖലയിലുള്ളവര്‍ക്ക് അഭിവൃദ്ധി. ആലോചന കൂടാതെ പ്രവര്‍ത്തിക്കുന്നതു മൂലം ചില വിപത്തുകള്‍ വന്നുചേരും. സ്വസ്ഥത കുറയും. ദാമ്പത്യ സുഖം കുറയും. കര്‍മ്മരംഗം ദിനംപ്രതി മോശമായിരിക്കും. അനാവശ്യമായും അസ്ഥാനത്തും അഭിപ്രായം പറഞ്ഞു ശത്രുക്കളെ സൃഷ്ടിക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

അനിഴം: ബന്ധുക്കളുമായി സാമ്പത്തിക കാര്യങ്ങളില്‍ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യത. സുജനങ്ങള്‍ക്കും കുടുംബത്തിനും അഭിവൃദ്ധി. തൊഴില്‍ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ വന്നുചേരും. ഗൃഹത്തില്‍ മുതിര്‍ന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. വിവാഹസംബന്ധമായ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. വാഹനത്തില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. കുടുംബവുമായി പിരിഞ്ഞു നില്‍ക്കേണ്ട സാഹചര്യമുണ്ടാകും.  പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്നോടിയായി മറ്റുള്ളവരുടെ അഭിപ്രായം തേടണം. സ്വസ്ഥത കുറയും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

തൃക്കേട്ട: പൂര്‍വിക സ്വത്ത് അധീനതയിലാകും. തൊഴില്‍ മേഖല പുഷ്ഠിപ്പെടും. സന്താനങ്ങള്‍ക്ക് വിദ്യാവിജയം. കച്ചവടം ആരംഭിക്കും. പിതാവിന് ചില്ലറ അസുഖങ്ങള്‍ വന്നുചേരും. കൃഷി കാര്യങ്ങളില്‍ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. യാത്രകള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സ്ഥിര വരുമാനം ഉണ്ടാക്കുന്ന ചില ഏര്‍പ്പാടുകള്‍ തുടങ്ങും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും പ്രശംസയ്ക്ക് സാഹചര്യം കൈവരും. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.

മൂലം: ദീര്‍ഘകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന് ശമനം ഉണ്ടാകും. പിതൃത്വ സ്വത്ത് അനുഭവയോഗ്യമാകും. വാടകയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ വരേണ്ട സാഹചര്യം ഉണ്ടാകും. സാമ്പത്തികമായി ഗുണമുണ്ടാകും. കര്‍മരംഗം പുഷ്ടിപ്പെടും. സഹപ്രവര്‍ത്തകരുമായി ഒന്നിച്ച് നില്‍ക്കും. കൂട്ടു കച്ചവടത്തില്‍ വലിയ ഗുണമുണ്ടാകും. വീട്ടുകാരുമായി അകല്‍ച്ച വരാനുള്ള സാധ്യതയുണ്ടെങ്കിലും അത് പരിഹരിക്കപ്പെടും. വിഷദംശനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ചെലവുകള്‍ കൂടും. പ്രണയ കാര്യങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തും. അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിക്കുക.

പൂരാടം: ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാനാവാത്ത അവസ്ഥയുണ്ടാകും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉപദേശിക്കാന്‍ ശ്രമിക്കും. മാനസികമായും ശാരീരികമായും ക്ഷീണം അനുഭവപ്പെടും. യാത്ര ക്ലേശവും അനാവശ്യ ചെലവും വന്നുചേരും. ബിസിനസ് രംഗത്ത് അംഗീകാരം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്നു വരും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ നടത്തും. ഏറ്റവും അടുത്ത സുഹൃത്തിന്റെ ഗ്രഹനിര്‍മ്മാണവുമായി ബന്ധപ്പെടേണ്ടി വരും. ബന്ധുക്കളില്‍ നിന്നും ശത്രുത മനോഭാവം ഉണ്ടാകും. ഗണപതിയെയും അയ്യപ്പനെയും പ്രാര്‍ത്ഥിക്കുക. ചൊവ്വാഴ്ച ദിവസങ്ങളില്‍ മുരുകന് ഒറ്റ നാരങ്ങ ചാര്‍ത്തുക.

ഉത്രാടം: പുതിയ ബിസിനസുകളില്‍ ഏര്‍പ്പെടുന്നതാണ്. സന്താനങ്ങള്‍ക്ക് അസുഖം പിടിപെടാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യസ്ഥിതി അത്ര മെച്ചമല്ല. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്. തൊഴില്‍ ഉന്നതിയും അര്‍ഹിക്കുന്ന അംഗീകാരവും ലഭിക്കും. വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്ല ആദായം ലഭിക്കും. വ്യാപാര വിജയം ഉണ്ടാവും. മറ്റൊരാള്‍ക്ക് ചെയ്യുന്ന ഉപകാരം പ്രതികൂലം ഫലമുണ്ടാകും. അമ്മയ്ക്ക് ചില്ലറ അസുഖങ്ങള്‍ വരും. മഹാവിഷ്ണുവിനെയും മഹാദേവനെയും പ്രാര്‍ത്ഥിക്കുക.

തിരുവോണം: വ്യാപാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഉന്നതരും നല്ലവരുമായ വ്യക്തികളുമായി കൂട്ടുചേരാന്‍ അവസരം ഉണ്ടാകും. മനസ്സ് സന്തോഷകരമായിരിക്കും. ഭാര്യയുമായി കൂടുതല്‍ അനുരഞ്ജനത്തോടെ പെരുമാറും. പൊതുവില്‍ സാമ്പത്തിക നില ഉയരുന്നതും എല്ലാവിധ സ്‌നേഹവും അനുഭവിക്കുന്നതുമാണ്. വീട്ടിലോ ഓഫീസിലോ തസ്‌കര ശല്യം ഉണ്ടാകാന്‍ ഇടയുണ്ട്. മാസാവസാനം പല കാര്യങ്ങളിലും പുരോഗതി കുറഞ്ഞു വരും. സ്വന്തം ചില പ്രവര്‍ത്തനങ്ങളില്‍ അവനവന് തന്നെ ദോഷകരമായി ബാധിക്കും. ജോലിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അപ്രീതിയ്ക്ക് കാരണമാകും. ഏറെക്കാലത്തെ ആഗ്രഹം സാധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.

അവിട്ടം: പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഉന്നതരായ വ്യക്തികളുമായി കൂടിച്ചേരാന്‍ അവസരം. മനസ്സ് സന്തോഷമായിരിക്കും. ഭൂമിയില്‍ നിന്നും വാഹനത്തില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. പൊതുവേ സാമ്പത്തിക നില ഉയരും. പരുക്കന്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. മാസമൊടുവില്‍ പല കാര്യങ്ങളിലും പുരോഗതി കുറഞ്ഞു വരും. യാത്രകള്‍ കൊണ്ട് ഫലം ലഭിക്കുകയില്ല. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കപ്പെടും. ശ്രീരാമ സ്വാമിയെ പ്രാര്‍ത്ഥിക്കുക.

ചതയം: വാടക വകയിലും മറ്റും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കരാര്‍ മുഖേന നേട്ടം ഉണ്ടാവും. വ്യാപാര രംഗത്ത് പ്രകടമായ പുരോഗതി ഉണ്ടാകും. പലതരം ആഡംബര വസ്തുക്കള്‍ വന്നുചേരും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. വ്യാപാരത്തില്‍ മന്ദത ഉണ്ടാകും. രോഗികള്‍ക്ക് രോഗശാന്തി ലഭിക്കും. ജോലി സംബന്ധമായി കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുമെങ്കിലും അവസരത്തിനൊത്ത് ഉയരും. ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. സാമ്പത്തിക നില തൃപ്തികരം. സുഹൃത്തുക്കളില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രവണത ഉണ്ടാകും.
അയ്യപ്പ സ്വാമിയെ ഭജിക്കുക.

പൂരുരുട്ടാതി:  വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാവും. കൂട്ടു കച്ചവടത്തില്‍ പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലിലേക്ക് മല്‍സരിക്കാന്‍ സാധ്യത. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് ആദായം ലഭിക്കും. വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. മനസ്സിന് ഉന്മേഷം നല്‍കുന്ന സന്ദേശങ്ങള്‍ കിട്ടും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. പല കാര്യങ്ങളിലും ദൂരക്കാഴ്ചയോടെ പ്രവര്‍ത്തിക്കും. ഭാര്യ മുഖേന കൂടുതല്‍ ശ്രേയസ് വര്‍ദ്ധിക്കും. ഉദ്യോഗത്തില്‍ സ്ഥലം മാറ്റം ഉണ്ടാകും. ആശുപത്രി വാസത്തിന് സാധ്യത. അസന്തുഷ്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരും. വേട്ടക്കരുമകനെ പ്രാര്‍ത്ഥിക്കുക.

ഉത്രട്ടാതി: കൃഷിയില്‍ നഷ്ടം സംഭവിക്കും. കുടുംബത്തില്‍ അഭിവൃദ്ധി കുറയും. വിവാദങ്ങളില്‍ ഏര്‍പ്പെടും. ധനനഷ്ടം സംഭവിക്കും. പൂജാദി കാര്യങ്ങളില്‍ പങ്കുകൊള്ളും. കര്‍മ്മ കാര്യത്തില്‍ അശ്രദ്ധയുണ്ടാവും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം. ശാരീരികമായി ചില്ലറ അസുഖങ്ങള്‍ ഉണ്ടായിട്ടും ഭൂമി വാഹനം വീട് എന്നിവ വാങ്ങാന്‍ ഇടയുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ വിപുലീകരിക്കും. ഫാക്ടറി സംബന്ധമായി തൊഴില്‍ തര്‍ക്കങ്ങള്‍ മധ്യസ്ഥര്‍ മുഖേനെ പരിഹരിക്കും. മാസാവസാനത്തോടെ മനസ്സിനെ സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാം. അയ്യപ്പനെ ഭജിക്കുക.

രേവതി: ദേഷ്യം വര്‍ദ്ധിക്കും. പിതാവിന്റെ അസുഖത്തിന് ശമനം. ജോലിയില്‍ മാറ്റം പ്രതീക്ഷിക്കാം. നിശ്ചയിച്ച യാത്രകള്‍ മുടങ്ങും. ദുഃഖ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. നേത്രരോഗത്തിന് സാധ്യത. നൂതനഗൃഹനിര്‍മാണത്തില്‍ തുടക്കം കുറിക്കും. മറ്റുള്ളവരുടെ ആദരവിന് ഇടവരും. സഹോദരങ്ങളും ബന്ധങ്ങളും നേട്ടമുണ്ടാകും. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കും. പുതുതായി സര്‍വീസില്‍ ചേരാന്‍ അവസരം. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാവും. സാമ്പത്തിക നില പൊതുവേ ഭദ്രം. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക, നവഗ്രഹ പൂജ. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക നിയമനം നടത്തുന്നു

Next Story

മന്ത്രിമാരും എം.എൽ.എ മാരും റോഡിലിറങ്ങില്ലെന്ന് യു.ഡി.എഫ്

Latest from Main News

വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി

വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം  കൊണ്ടാടി. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം

തിങ്കളാഴ്ച മുതല്‍ വടകരയില്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി

വടകര: തിങ്കളാഴ്ച മുതല്‍ വടകരയില്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. ഷാഫി പറമ്പിൽ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് റൂറല്‍ എസ്പിയുമായി

ഞായറാഴ്ച ജില്ലയില്‍ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും തിങ്കള്‍ അവധിയായിരിക്കും

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ഇന്ന് (31) അവസാനിക്കുന്നതിനാല്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്നിന്

ദേശീയപാത 66 മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് – മുല്ലപ്പള്ളി രാമചന്ദ്രൻ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ദേശീയപാത 66 അഴിയൂർ മുതൽ വെങ്ങളം വരെ ഗതാഗതം പാടെ താറുമാറായിട്ട് വർഷം മൂന്ന് കഴിയാറായി. പതിനായിരക്കണക്കിൽ യാത്രക്കാർ

കെ പി സി സിയുടെ ഭവന സന്ദർശനം എം പി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റിയിലെ 25ാം വാർഡിൽ നടന്നു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി കെ പി സി സി തീരുമാനിച്ച ഭവന