മൂടാടിയിൽ വീണ്ടും പൂക്കാലം വരവായി. മൂടാടി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ തൈകൾ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കല്ലുവെട്ടി കഴിഞ്ഞ് തരിശായിട്ടിരുന്ന ചെങ്കൽ ക്വാറികളിലും ഈ വർഷം കൃഷി ഇറക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മികച്ച വിളവുണ്ടാക്കിയ കാർഷി കൂട്ടായ്മകളെ അഭിനന്ദിക്കുന്നു. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഫൗസിയ, വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനൻ, എം.പി. അഖില, വാർഡ് മെമ്പർമാരായ ലത കെ.പി, ലതിക പുതുക്കുടി, സുനിത സി.എം എന്നിവർ പങ്കെടുത്തു.
Latest from Local News
ചേമഞ്ചേരി പഞ്ചായത്തിൽ തണൽ വടകരയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഡയാലിസിസ് സെന്റർ, ശേഷിയിൽ ഭിന്നരായ 40 ഓളം വിദ്യാർഥികൾ പഠിക്കുന്ന വൊക്കേഷണൽ
വൈദ്യരങ്ങാടി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ, മക്കൾ രവീന്ദ്രൻ ,ശ്രീനിവാസൻ, പ്രദീപൻ. മരുമക്കൾ ബീന (പൈതോത്ത്), സവിത
സി. എച്ച്. സി. തിരുവങ്ങൂരിന്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ.ഷീബ, ഹെൽത്ത് സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക്
കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ചു. വിയ്യൂർ വഴി പോക്ക് കുനിയിൽ അരീക്കൽ താഴ (ശോഭിക) കുഞ്ഞിരാമനാണ് (67) ആണ് മരിച്ചത്. ആനക്കുളം
കൃഷിശ്രീ കാർഷിക സംഘം വിളയിച്ചെടുത്ത അഞ്ചോളം ഔഷധ അരികളുടെ കൂട്ട് പോഷക് എന്ന പേരിൽ വിപണിയിലിറക്കി. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും ഷുഗർ,