കുറ്റ്യാടിയിൽ ബൈക്കിൽ കാറിടിച്ചു നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു

/

നാദാപുരം: കുറ്റ്യാടിയിൽ ബൈക്കിൽ കാറിടിച്ചു നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു. നാദാപുരം പുളിക്കൂലിലെ പേക്കൻവീട്ടിൽ അന്ത്രു വിൻ്റെ മകൻ ഷംസീർ (39) ആണ് മരിച്ചത്. കുറ്റ്യാടിയിൽ ആശുപത്രിയിൽ പോയി തിരിച്ചു വരുന്ന വഴി ഷംസീർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. മഞ്ചേരിയിൽ നിന്നും കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ ആണ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷംസീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : സുബൈദ. ഭാര്യ: വഹീമ

Leave a Reply

Your email address will not be published.