വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായി പന്തീരങ്കാവിൽ മൂന്നു പേർ പിടിയിൽ

പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ അസി കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫു പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടി.

അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് (27)അരീക്കാട് നല്ലളം ഏർചാം വീട്ടിൽ സാജിദ് ജമാൽ (26) ആലപ്പുഴ മണ്ണഞ്ചേരി അറഫ നദീർ (27)എന്നിവരാണ് പിടിയിലായത്. ഇവരിൽ അബ്ദുൽ സമദും സാജിദ് ജമാലും സഹോദരങ്ങളാണ്. 2024 ഇൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസിൻ്റെ പിടിയിലായി ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്. അറഫ നദീർ 7 കിലോ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബംഗളൂരു ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്. സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്. മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.

പഴുതുകളടച്ച ആസൂത്രിതമായ നീക്കത്തിലൂടെയാണ് സഹോദരന്മാർ അടക്കം മൂന്നുപേരെയും ഒരുമിച്ച് ഒരു സ്ഥലത്ത് വെച്ച് പിടികൂടാൻ സാധിച്ചത്. സിറ്റി ഡാൻസാഫിലെ സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എസ് സി പി ഓ അഖിലേഷ്, ലതീഷ്, സരുൺകുമാർ, ഷിനോജ്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ് എന്നിവരും പന്തിരങ്കാവ് പോലീസും ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.  പോലീസുകാരോ മറ്റ് അപരിചിതരോ തങ്ങളുടെ താമസസ്ഥലത്തേക്ക് കടന്നുവരുന്നത് തടയുന്നതിന് വേണ്ടി റൂമിനു മുമ്പിൽ വളരെ അപകടകാരികളായ റോട്ട് വീലർ ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ബ്രീഡുകളെയാണ് വളർത്തുന്നത്. പോലീസിനെ കണ്ടതോടെ നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. നഗരത്തിനകത്തും പുറത്തുമായി അടുത്തിടെ പിടിച്ച നിരവധി മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവർക്ക് വൻ അളവിൽ എം ഡി എം എ എത്തിച്ചു നൽകിയത് സഹോദരന്മാരായ അബ്ദുൽസമദും സാജിദ് ജമാലും ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പുലര്‍ച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Next Story

താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ

‘കരീം ടി.കെയുടെ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ പ്രകാശനം

വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.

യു.ഡി.എഫ് ഉറപ്പു തന്നാൽ ആ മുന്നണിക്കായി രംഗത്തിറങ്ങും: ഇയ്യച്ചേരി

തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം