എസ് ജി ഒ.യു സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായി സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് പുറക്കാട് നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. പി.കെ. അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ മുനീർ റഹ്മാൻ, എസ്.ടി.യു ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, വി.പി ഇബ്രാഹിം കുട്ടി, സി .ഹനീഫ, കെ.പി. ഫൈസൽ എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഹാറൂൻ അബ്ദുൽ റഷീദ് ക്ലാസ് നയിച്ചു. കെ.ജി. ഒ യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, എം.എ.അസ്ഹർ, മുഹമ്മദ് കബീർ, മജീദ് കക്കോട്ടിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.