കട്ടിപ്പാറ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക് കായകൽപ് അവാർഡ്

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ – വനിത ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു.K,ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഷ്റഫ് തണ്ടിയേക്കൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എന്നിവർ ഏറ്റുവാങ്ങി.

പൊതുജനാരോഗ്യ കേന്ദ്രത്തിലെശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നീ കാര്യങ്ങൾ ജില്ല, സംസ്ഥാനതല വിദഗ്ദ സമിതികൾ പരിശോധന നടത്തി,വിലയിരുത്തിയ ശേഷമാണ് കോഴിക്കോട് ജില്ലയിലെ മികച്ച ഹോമിയോ ഡിസ്പെൻസറിയായി കണ്ടെത്തി അവാർഡിന് പരിഗണിച്ചത്.

1982 ൽ മുൻമന്ത്രി പി.സിറിയക് ജോൺ ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനം ആരംഭിച്ച ഗവ:ഹോമിയോ ഡിസ്പെൻസറി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ സേവനം നൽകി വരുന്നു.

കെട്ടിടത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി പൊതുജനാരോഗ്യ ഗുണമേൻമ വർദ്ധിപ്പിച്ചതിനാൽ സ്ഥാപനത്തിന് NABH (National Accreditation Board For Hospitals) സർട്ടിഫിക്കറ്റ് ഏതാനും നാളുകൾക്ക് മുൻപ് ലഭ്യമായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ലൈംഗിക പീഡന കേസ്, അഞ്ചാമത്തെ കേസിലും 20 വർഷം കഠിന തടവും പിഴയും

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 30-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 30-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ.രാഗേഷ്

ഓണത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നതിനാൽ സുരക്ഷിത ബോട്ട് സർവീസിനായി കർശന നിർദ്ദേശങ്ങളുമായി ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി

ഓണത്തോടനുബന്ധിച്ച വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷിത ബോട്ട് സര്‍വ്വീസ് ഒരുക്കുന്നതിന് എല്ലാ ബോട്ടുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട്

അര്‍ജന്റീനക്കാരനായ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെ കാലിക്കറ്റ് എഫ്.സിയുടെ മുഖ്യ പരിശീലകന്‍

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ജേതാക്കളായ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് (സിഎഫ്‌സി) പ്രശസ്ത അന്താരാഷ്ട്ര

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.

താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി