കോഴിക്കോട് നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഡ്രൈവറെ കണ്ടെത്തി; എട്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങൾ നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published.