കെ.പി.സി.സിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കീഴരിയൂർ‌ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്ത വാർഡ്തല ഗൃഹ സമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡണ്ടിൻ്റെ മണ്ഡലമായ കീഴരിയൂരിലെ അഞ്ചാം വാർഡിൽ നിരത്തിൻ്റെ മീത്തൽ വൽസന് ലഘുലേഖ നൽകി അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ കോൺഗ്രസ് പ്രവർത്തനത്തിന് കരുത്തുറ്റ നേതൃത്വം നൽകി പദവിയിൽ നാല് വർഷം പൂർത്തീകരിച്ച ഡി.സി.സി പ്രസിഡണ്ടിന് കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹോപഹാരം മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ നൽകി ആദരിച്ചു.

വാർഡ് പ്രസിഡണ്ട് എൻ.എം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് തിക്കോടി നാരായണൻ, ബ്ലോക്ക് സെക്രട്ടറിമാരായ ശശി പാറോളി, പാരിജാതം രാമചന്ദ്രൻ, ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ സവിത നിരത്തിൻ്റെ മീത്തൽ, ഇ.എം മനോജ്, ചുക്കോത്ത് ബാലൻ നായർ, എം എം രമേശൻ, ഒ.കെ കുമാരൻ, പാറക്കീൽ അശോകൻ, ടി.എം പ്രജേഷ് മനു, ടി. നന്ദകുമാർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബേപ്പൂർ ബീച്ചിൽ ഫ്ലവർ ഷോ സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ

Next Story

കോഴിക്കോട് പുലര്‍ച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Latest from Local News

സൗജന്യ വൃക്ക, കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റ്യാടിയില്‍ കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കുറ്റ്യാടിയില്‍  തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.

നടേരിക്കടവ് പാലം നിര്‍മ്മാണം, സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായില്ല,പ്രവൃത്തി തുടങ്ങാന്‍ ആയില്ല

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല.