ചേളന്നൂർ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ട് നടന്ന വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി, വെച്ചുപാട്ട് ശൈലി എന്നിങ്ങനെ രണ്ട് മത്സര ഇനങ്ങളിലും വഞ്ചിപ്പാട്ടിൻ്റെ മണ്ണിൽ നിന്ന് കുട്ടനാട്ടുകാരെ ഞെട്ടിച്ച് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് കോഴിക്കോട് ചേളന്നൂരിലെ ഈ പെൺകരുത്ത്. ഹൈസ്ക്കൂൾ തലം തൊട്ട് വഞ്ചിപ്പാട്ട് അവതരിപ്പിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേടും ഒന്നാം സ്ഥാനവും നേടിയ കൗമാരകാരായ ഇവർ വഞ്ചിപ്പാട്ടിനോടുള്ള ആരാധനയിൽ ഇവരുടെ മുമ്പിൽ നെഹ്‌റു ട്രോഫി വള്ളംകളിക്ക് പാടണമെന്ന ആശയം വന്നതോടെ കഴിഞ്ഞ വർഷം ഇവർ ശ്രമിച്ചെങ്കിലും ചൂരൽമല ദുരന്തങ്ങൾ കാരണം പരിപാടി നടക്കാത്തതിനാൽ ഈ വർഷം ഇവർ പങ്കെടുക്കുകയായിരുന്നു. ടീം ലീഡർ നന്ദനയും, അഖിന, ഭവ്യ ലക്ഷ്മി, അമന്യ, അയന, നയന, മയൂക, സദയ, അമയ കൃഷ്ണ, സമിഷ എന്നീ അംഗങ്ങൾ ഒത്തുചേർന്ന് പരീശിലിച്ച് വഞ്ചിപ്പാട്ടിൻ്റെ തനത് മണ്ണിൽ ഒന്നാം സ്ഥാനവും നേടി കോഴിക്കോടിന്റെ ചേളന്നൂരിൻ്റെ അഭിമാനമായി താരങ്ങൾ ആയി മാറിയിരിക്കുകയാണ്. ഈ പെൺകുട്ടികൾ പഴയ പരിശീലകനായ ‘രമേശ് കുട്ടനാടിൻ്റെ’ മാർഗ്ഗനിർദ്ദേശ മികവിലാണ് വീണ്ടും ജേതാക്കളായി നാടിൻ്റെ അഭിമാനമായി മാറിയത്.
Latest from Local News
തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്
എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു. കോഴിക്കോട് ബോബി
കൊയിലാണ്ടിയിലെ നടുവത്തൂരിലുള്ള ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ 2025 ലെ കായിക ദിനം ഒക്ടോബർ 9, 10 തീയതികളിൽ
മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),
കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്