നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു. മൂടാടി ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷൻ പ്ളാനിൻ്റെ ഭാഗമായി മുഴുവൻ സമയവും ശുദ്ധജലം കിട്ടുന്ന സംവിധാനമായ വാട്ടർ എ.ടി.എം. സ്ഥാപിച്ചു. പദ്ധതിയുടെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നു വരുന്നത്. പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവാന്ദൻ മാസ്റ്റർ, എം.പി. അഖില, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വിജയരാഘവൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. രഘുനാഥ്, പാർട്ടി നേതാക്കളായ വി.വി സുരേഷ്, എൻ ശ്രീധരൻ, ഒ. രാഘവൻ മാസ്റ്റർ, കെ.എം. കുഞ്ഞിക്കണാരൻ, പവിത്രൻ ആതിര, സി.കെ. വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.കെ മോഹനൻ സ്വാഗതവും സ്ഥിരം സമിതി ചെയർമാൻ ടി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.
Latest from Local News
സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്







