എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി. ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി രാജേഷ് കിഴരിയൂർ ഉദ്ഘാടനം ചെയ്തു. ഇയ്യംഞ്ചേരി അൻവർ മാസ്റ്റർ അധ്യക്ഷനായി. മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, എ. അസീസ്, എം. അഷറഫ്, അരുൺ മനമൻ, രജീഷ് വെങ്ങളത്ത് കണ്ടി, വി.കെ. ശോഭന, പി.വി. നാണി, കെ.എം. സുമതി, രാമൻ ചെറുവാട്ട്, ഷംനാസ് എന്നിവർ പ്രസംഗിച്ചു.
