എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പയിനിൽ ആദിവാസി കലാരൂപങ്ങൾ ശ്രദ്ധേയമായി

സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം കാര്യാലയം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ
എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജാഗരൻ ക്യാമ്പയിനിൽ ആദിവാസി കലാരൂപങ്ങളുടെ അവതരണം ശ്രദ്ധേയമായി. നാട്ടുഗാനങ്ങൾ, കോൽക്കളി, അലാമിക്കളി തുടങ്ങി സമ്പ്രദായിക കലാപരിപാടികളിലൂടെ ആരോഗ്യബോധവൽക്കരണ സന്ദേശങ്ങൾ കൈമാറി. കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ വച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വയനാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു കലാരൂപങ്ങൾ അവതരിപ്പിച്ചത്.

ആദിവാസി സമൂഹത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ആരോഗ്യ സന്ദേശം ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത പരിപാടികൾ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടക്കുകയാണ്. ജില്ലാ കോർഡിനേറ്റർ ഡോ സംഗീത ജി കൈമൾ, നോഡൽ ഓഫീസർ ലിജോ ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫത്തിമത്ത് മാഷിത കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി റീജിയണൽ കോർഡിനേറ്റർ പ്രസൂബൻ ഇ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് എളാട്ടേരി, പുളിഞ്ഞോളി ദേവകി അന്തരിച്ചു

Next Story

സ്‌കൂള്‍ ടെറസ്സില്‍ പൂക്കൃഷി വിളയിച്ച് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍

Latest from Local News

കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രകടനം

എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ  യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം 

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു; എമര്‍ജന്‍സി വാഹനങ്ങള്‍ കടത്തിവിടും

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത തുടങ്ങി

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആനക്കുളങ്ങരയിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയരക്ടർ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം