ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ് (46) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. ബാലുശ്ശേരിയിലുള്ള ഭാര്യാസഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. നവാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ഈ മാസം ഈ ജംഗ്ഷനിലുണ്ടായ മൂന്നാമത്തെ അപകട മരണമാണിത്.
പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: കദീശ. ഭാര്യ: ഷമീന. മക്കള്‍: അമിന്‍ഷ, മുഹമ്മദ് ദാനിഷ്. സഹോദരങ്ങള്‍ :കുഞ്ഞമ്മദ്, നബീസ, സുബൈദ, പരേതയായ ആയിഷ.