കൊയിലാണ്ടി: ഖത്തറിൽ ദീർഘകാലം പ്രവാസികളായി തിരിച്ചു വന്നവരുടെ സംഗമം ‘ഓർമയോരം 2025’ സംഘടിപ്പിച്ചു. കൊയിലാണ്ടി മർകസ് ഖൽഫാൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സംഗമത്തിൽ 1975 മുതൽ ഖത്തറിൽ പ്രവാസം ആരംഭിച്ച കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ സംബന്ധിച്ചു. ഖത്തർ കോഴിക്കോട് ജില്ല എസ് വൈ എസ് ആണ് ഓർമയോരം സംഘടിപ്പിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി. കേരള മുസ്ലിം ജമാ അത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. ഖത്തർ ഐ സി എഫ് പ്രസിഡന്റ് അഹമദ് സഖാഫി പേരാമ്പ്ര അധ്യക്ഷതവഹിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വിശ്രമജീവിതം നയിക്കുന്നവർക്കുള്ള പെൻഷൻ വിതരണം ഐസി എഫ് ഗ്ലോബൽ ഉപാദ്ധ്യക്ഷൻ അബ്ദുൽ കരീം ഹാജി മേമുണ്ട നിർവഹിച്ചു.
ചടങ്ങിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ഓർമയോരം കൂട്ടായ്മ രൂപീകരിച്ചു.
കബീർമാസ്റ്റർ എളേറ്റിൽ, നാസർ മാസ്റ്റർ ചെറുവാടി, ജി അബുബക്കർ, കുഞ്ഞബ്ദുല്ല കടമേരി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. അശറഫ് സഖാഫി പുള്ളാവൂർ, അഫ്സൽ മാസ്റ്റർ കൊളാരി, ഇസ്സുദ്ദീൻ സഖാഫി, അബ്ദുൽകരീം നിസാമി, ജാഫർ കെ സി, സി.പി മുഹമ്മദലി പേരാമ്പ്ര, ഹാരിസ് തിരുവള്ളൂർ എന്നിവർ സംബന്ധിച്ചു. അഷ്റഫ് സഖാഫി തിരുവള്ളൂർ സ്വാഗതവും ഇസ്മായിൽ ടി എ ചെമ്മരത്തൂർ നന്ദിയും പറഞ്ഞു.