കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ….

 ആദ്യഘട്ടത്തില്‍ സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്നത് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അമ്പതോളം ഹോട്ടലുകള്‍

തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ വിഭവങ്ങള്‍ ഇനി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോയിലൂടെയും ലഭ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍, കുടുംബശ്രീ കാന്റീനുകള്‍, ജനകീയ ഹോട്ടലുകള്‍, കാറ്ററിങ്ങ് സര്‍വീസ് യൂണിറ്റുകള്‍ എന്നിവയാണ് സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുക. സെക്രട്ടറിയേറ്റ് ശ്രുതി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, സൊമാറ്റോ കേരള പ്രോഗ്രാം മാനേജര്‍ അല്‍ അമീന്‍ എന്നിവര്‍ കൈമാറി.

സൊമാറ്റോയുമായി സഹകരിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍, കാന്റീന്‍ കാറ്റ്‌റിങ്ങ് യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയ്ക്ക് ഭക്ഷ്യവിഭവങ്ങളുടെ വിപണനം ഊര്‍ജിതമാക്കുന്നതിനും അതുവഴി കൂടുതല്‍ വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും. കുടുംബശ്രീ നല്‍കിയ ലിസ്റ്റ് പ്രകാരം സൊമാറ്റോയുടെ പ്രതിനിധികള്‍ നേരിട്ടെത്തി ഹോട്ടലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഇവയെ ഓണ്‍ബോര്‍ഡ് ചെയ്യാനുള്ള തീരുമാനം. ഒരിക്കല്‍ ഓണ്‍ബോര്‍ഡ് ചെയ്താല്‍ ഈ റെസ്റ്റൊറന്റുകള്‍ക്ക് സൊമാറ്റോ മര്‍ച്ചന്റ് ഡാഷ്‌ബോര്‍ഡിലേക്ക് പ്രവേശിക്കാനാകും.

സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്ന കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കും. ഇതില്‍ ഓണ്‍ലൈന്‍ ലൈന്‍ പ്‌ളാറ്റ്‌ഫോം വഴി ഓര്‍ഡര്‍ സ്വീകരിക്കുന്നത് കൂടാതെ ഭക്ഷണം പായ്ക്കു ചെയ്യുന്നതിലും സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിലും സൊമാറ്റോയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍ വി. സാമുവല്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍. സി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണ കുമാര്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ്. ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ മുഹമ്മദ് ഷാന്‍ എസ്.എസ്, സുചിത്ര. എസ്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ അഖിലേഷ് എ, അഞ്ജിമ സുരേന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നവജിത്, സൊമാറ്റോ പ്രതിനിധികളായ രവിശങ്കര്‍ (അക്വിസിഷന്‍ കീ അക്കൗണ്ട്‌സ് മാനേജര്‍), ചാള്‍സ് (ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത; കുറ്റ്യാടി ചുരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

Next Story

വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയി

Latest from Main News

കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ

കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്: തോണിക്കാഴ്ചക്ക് തുടക്കമായി

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15