കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 29 ന് രാവിലെ 11 മണിയ്ക്ക് കോളേജില്‍ ഹാജരാകണം. എസ്.ടി ക്യാറ്റഗറിയിലെ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റ് കാറ്റഗറിയിലെ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ എം കോം, ബി എസ് സി ഫിസിക്സ്, ബി എസ് സി കെമിസ്ട്രി പ്രോഗ്രാമുകളിൽ ജനറൽ, തിയ്യ, എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട് .താല്പര്യമുള്ളവർ ഓഗസ്റ്റ് 29 ന് 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
