ബാലിശമായ കാരണങ്ങൾ പറഞ്ഞു വടകര എംപിയും യുഡിഎഫിന്റെ സമുന്നത നേതാവുമായ ഷാഫി പറമ്പിൽ എംപിയെ തടയുകയും തെറി വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ജനാധിപത്യവിരുദ്ധവും സംസ്കാര ശൂന്യവുമായ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ (ഓഗസ്റ്റ് 28 വ്യാഴം) എല്ലാ പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷനിൽ പെട്ട പ്രധാന കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജില്ലാ ചെയർമാൻ കെ ബാലനാരായണനും കൺവീനർ അഹ്മദ് പുന്നക്കലും അറിയിച്ചു.
സിപിഎമ്മിന്റെ “കാഫിർ” പ്രയോഗം ഉൾപ്പെടെയുള്ള എല്ലാം വ്യാജ പ്രചാര വേലകളും തള്ളിക്കൊണ്ട് വടകര മണ്ഡലത്തിൽ നിന്നും മഹാഭൂരിപക്ഷത്തിന് വിജയിച്ച ഷാഫി പറമ്പിൽ എംപി ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങളെയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും തടസ്സപ്പെടുത്തി കൊണ്ടിരിക്കുന്നത്. ക്രമസമാധാന പാലനം നിർവഹിക്കേണ്ട പോലീസ് ഇത്തരം സംഭവങ്ങളെ ലാഘവത്തോടെ നോക്കിക്കാണുന്നത് പരിഹാസ്യവും പ്രതിഷേധാർഹവുമാണ്. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള ജനാധിപത്യ വിശ്വാസികളുടെ ബഹുജന മുന്നേറ്റമായി പ്രകടനങ്ങൾ മാറുമെന്ന് നേതാക്കൾ പറഞ്ഞു.