കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്. വാര്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സൈസ് – പോലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, മറ്റു പൊതുപ്രവർത്തകർ എന്നിവരുടെ യോഗം തീരുമാനിച്ചു. കൊയിലാണ്ടി ടൗണിലെ ലഹരി വ്യാപനം തടയുന്നതിനു് നഗരസഭാ തലത്തിൽ പ്രത്യേക യോഗം വിളി ച്ചു ചേർക്കാനും വ്യാപാര സ്ഥാപനങ്ങൾക്ക് ലഹരി വില്പനക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകാനും തീരുമാനിച്ചു. സപ്തംബർ മാസാവസാനം എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം വിളിക്കുന്നതാണ്. പേരാമ്പ്ര എക്‌സൈസ് സി.ഐ.കെ. അശ്വിൻ കുമാർ , എക്സൈസ് ഇൻസ്പെക്ടർമാരായ അമൽ ജോസഫ് ,എസ്. ധൃപദ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മനോജ് പയററുവളപ്പിൽ, കെ.വി.അബ്ദുൽ മജീദ്, പി.സത്യൻ, എൻ അഹമ്മദ് ഹാജി, കെ.പി.എൽ. മനോജ് എന്നിവർ സംസാരിച്ചു.
Latest from Local News
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00
തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ
മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില് ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന
നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ







