ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ബഹുമാന്യനായ ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും അർഹരായ ഒരു കുടുംബത്തിന് ഉമ്മൻ ചാണ്ടി ഭവന പദ്ധതി പ്രകാരം സ്വപ്നക്കൂട് എന്ന പേരിൽ വീട് വെച്ച് കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പദ്ധതിയിലെ ആദ്യ ഭവനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡണ്ട് കൂടിയായ വ്യക്തിക്കും കുടുംബത്തിനും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മേപ്പയ്യൂരിൽ ചാവട്ട് ആണ് പൂർത്തീകരിച്ചത്. പ്രസ്തുത വീടിൻ്റെ താക്കോൽ കൈമാറ്റ കർമ്മം ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ശ്രീ ഷാഫിപറമ്പിൽ എംപി നിർവഹിച്ചു.
ചടങ്ങിന് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിൻ പികെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ശ്രീ അഡ്വ ടി സിദ്ദിഖ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു,ഡിസിസി പ്രസിഡണ്ട് ശ്രീ അഡ്വ കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രറ്ററി അഡ്വ പിഎം നിയാസ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ സെക്രറ്ററി വിദ്യ ബാലകൃഷ്ണൻ, കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത്, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ ഐ മൂസ, സത്യൻ കടിയങ്ങാട്, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ ഷഹീൻ, കെഎസ് യു കോഴിക്കോട് ജില്ല പ്രസിഡണ്ട് വിടി സൂരജ്, ഇൻകാസ് ഖത്തർ അഡ്വസൈറി ബോർഡ് ചെയർമാൻ സിദ്ദിഖ് പുറായിൽ, ഇൻകാസ് ഖത്തർ കോഴിക്കോട് മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര, ഡിസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രറ്ററിമാരായ ഇ അശോകൻ, രാജേഷ് കീഴരിയ്യൂർ, മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെപി രാമചന്ദ്രൻ മാസ്റ്റർ, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പികെ അനീഷ് മാസ്റ്റർ, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട് അനുരാഗ് കെകെ എന്നിവർ ആശംസകൾ അർപ്പിച്ച് ചടങ്ങിൽ സംസാരിച്ചു.
ഇൻകാസ് ഖത്തർ കോഴിക്കോട് വർക്കിങ് പ്രസിഡണ്ട് ഗഫൂർ ബാലുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി സൗബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇൻകാസ് ഖത്തർ പേരാമ്പ്ര ജനറൽ സെക്രറ്ററി മുജീബ് കെപി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് ഇൻകാസ് ഖത്തർ കോഴിക്കോട് നേതാക്കന്മാരായ ബാബു ഇരിങ്ങത്ത്, അമീർ കെടി, ഹാരിസ് കൊയിലാണ്ടി, ഹബീബ് വട്ടോളി, സജീവൻ ഒടിയിൽ, ബാബു ചെറുവണ്ണൂർ, സജിത്ത് അബ്ദുള്ള, ജാഫർ നന്മണ്ട, ആരിഫ് പയന്തോങ്ങ്, അഫ്സൽ വാണിമേൽ, രാമകൃഷ്ണൻ വട്ടങ്കണ്ടി, പാറക്കൽ മുഹമ്മദ്, ഷമീം കേളോത്ത്, സദ്ദാം, നിസാർ ഫിദ, ഷമീർ കൊടുവള്ളി, സജാദ് എലത്തൂർ തുടങ്ങി ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ നിയോജകമണ്ഡലം, കോൺഗ്രസ്സ്, ണ്ഡലം, ബൂത്ത് യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരും ഭാരവാഹികളും നേതൃത്വം നൽകി. നാട്ടിൽ ലീവിന് എത്തിയ ഇൻകാസ് ഖത്തർ കോഴിക്കോട് മെംബർമാരും നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി.