ഷാഫി പറമ്പിൽ എം.പി. യെ വടകരയിൽ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്ന സംഭവമാണെന്ന് മുൻ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു പാർല്ലമെൻ്റ് അംഗത്തിന് പോലും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് കേരളത്തിലെ നിയമസമാധാന വാഴ്ച പാടെ തകിടം മറിഞ്ഞു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്. പ്രബുദ്ധ രാഷ്ട്രീയ ചരിത്രമുള്ള വടകരയെ അക്രമ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടണം . ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ പരസ്യമായി തള്ളി പറയാൻ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ഒരിക്കലും അനുവദിക്കാൻ വയ്യ. കളങ്കിത മന്ത്രിമാരെയും നേതാക്കളെയും ചുമക്കുന്ന മുഖ്യമന്ത്രിക്ക് ധാർമ്മികതയെ കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണ് ഉള്ളത്. കണ്ണൂരിനെ അരനൂറ്റാണ്ടിലെറെക്കാലം രാഷ്ട്രീയ കൊലക്കളമാക്കിയ സി.പി.എം. കോഴിക്കോട് ജില്ലയെയും അക്രമികളുടെ കയ്യിൽ ഏല്പിക്കാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അധിക്ഷേപാർഹമാണ്. ജനാധിപത്യ ബോധമുള്ള മുഴുവൻ പേരും ഈ സംഭവത്തെ അപലപിക്കാൻ മുന്നോട്ട് വരണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു
Latest from Main News
മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത്
മേപ്പയൂർ: ജനങ്ങളാണ് എന്നെ എം.പി യായി തെരഞ്ഞെടുത്തതെന്നും ഒരു ഭീഷണിക്കും എന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ എം പി
*കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ* ജനറൽമെഡിസിൻ* *ഡോ ഷജിത്ത്സദാനന്ദൻ* *സർജറിവിഭാഗം*
വടകര എം.പി ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 മണിക്ക് നാദാപുരത്ത് യൂത്ത് കോൺഗ്രസ്
വടകരയില്‍ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി