അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ എ.എം സരിത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ ബ്ലോക്ക് അംഗം സുധ കാപ്പിൽ,പഞ്ചായത്ത് അംഗം എ.എം വേലായുധൻ,വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, പ്രധാന അധ്യാപിക എം.കെ സബിത , സുനിൽ കൊളക്കാട്,ശശികുമാർ , ടി.കെ ഷിബു, ഷംസു കൊളക്കാട്,എ. എം രാജു, കെ.കെ രേഷ്മ എന്നിവർ സംസാരിച്ചു.
