മേപ്പയൂർ: ജനങ്ങളാണ് എന്നെ എം.പി യായി തെരഞ്ഞെടുത്തതെന്നും ഒരു ഭീഷണിക്കും എന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ എം പി പ്രസ്താവിച്ചു. മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. അനീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 48 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ ദുർഭരണത്തിന് അറുതി വരുത്താൻ വേണ്ടിയാണ് ജനവിരുദ്ധതയ്ക്കെതിരെ ജനരോഷം എന്ന മുദ്രാവാക്യമുയർത്തി ഉപവാസം സംഘടിപ്പിച്ചത്. സ്വാഗത സംഘം ചെയർമാൻ ഇ അശോകൻ അധ്യക്ഷം വഹിച്ചു. കെ.പി സി സി സെക്രട്ടറി പി. എം നിയാസ് മുഖ്യപ്രഭാഷണം നടത്തി. സമരപന്തലിൽ മുൻ ബ്ലോക്ക് പ്രസിഡൻറ് മേപ്പയൂർ കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി ,മുൻകാല ജനപ്രതിനിധികളെ ഉപവാസപ്പന്തലിൽ ആദരിച്ചു. കെ പി സി സി മെമ്പർ സത്യൻ കടിയങ്ങാട് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ നളിനി നല്ലൂർ കെ.പി വേണുഗോപാൽ ,ടി കെ അബ്ദുറഹിമാൻ ,സുധാകരൻ പറമ്പാട്ട് ,കെ കെ അനുരാഗ് എന്നിവർ പ്രസംഗിച്ചു. ഇ കെ മുഹമ്മദ് ബഷീർ ഷബീർ ജന്നത്ത്, സി.എം ബാബു സത്യൻ വിളയാട്ടൂർ എടയിലാട്ട് ഉണ്ണികൃഷ്ണൻ എം സുരേഷ് പ്രസന്നകുമാരി ചൂരപ്പറ്റ കെ എം ശ്യാമള ,അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.
Latest from Main News
മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത്
ഷാഫി പറമ്പിൽ എം.പി. യെ വടകരയിൽ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു
*കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ* ജനറൽമെഡിസിൻ* *ഡോ ഷജിത്ത്സദാനന്ദൻ* *സർജറിവിഭാഗം*
വടകര എം.പി ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 മണിക്ക് നാദാപുരത്ത് യൂത്ത് കോൺഗ്രസ്
വടകരയില്‍ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി