മൂടാടി: പാലിയേറ്റീവ് വൊളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ ഭാസ്കരൻ, എം.പി അഖില, ഡോ: രഞ്ജിമ, ഹെൽത്ത് ഇൻസ്പെക്ടർ ജഷീന എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം സ്റ്റാഫ് നഴ്സ്മാരായ പാർവ്വതി ദാസ്, അനു തോമസ് ഫിസിയോ തെറാപ്പിസ്റ്റായ ഡോണി മാത്യു, അജയ് ഭാസ്കർ, ജില്ലാ കോർഡിനേറ്റർ ഹരിദാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
