കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കളത്തിൽ കണ്ടി കുങ്കർ മാസ്റ്റർ അനുസ്‌മരണം അനുമോദനം എൻഡോവ്മെന്റ്റ് വിതരണവും 2025 സെപ്റ്റംബർ 2 ചൊവ്വാഴ്ച രാവിലെ 10 മണി മൂടാടി ശ്രീനാരായണ ലൈബ്രറി ഹാളിൽ നടക്കും.
സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ, മികച്ച അധ്യാപകൻ, ഹോമിയോ ചികിത്സകൻ, ഗ്രന്ഥശാല പ്രവർത്തകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ മൂടാടിയിലെ പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ദീർഘകാലം മുചുകുന്ന് യു.പി സ്‌കൂൾ പ്രധാന അധ്യാപകൻ കൂടിയായിരുന്ന കളത്തിൽകണ്ടി കുങ്കർ മാസ്റ്ററുടെ സ്‌മരണയിൽ അദ്ദേഹത്തിന്റെ പൗത്രന്മാരായ എസ്.സോനലാലും, എസ്. ശ്യാംസുന്ദറും ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് വിതരണവും അനുസ്‌മരണവും ആണ് നടക്കുന്നത്. മൂടാടി പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമായ സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച സിദ്ര ഖദീജയാണ് എൻഡോവ്മെൻ്റിന് അർഹയായത്.