സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

 

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് പത്തു ലക്ഷം രൂപ ധനസഹായം നൽകി. 1995-ൽ അമേരിക്കയിൽ രൂപം കൊണ്ട പ്രസ്ഥാനമാണിത്. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) കേരളത്തിലെ വിവിധ പ്രൊവിൻ സുകളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകൾ ഉൾകൊള്ളുന്ന മലബാർ പ്രൊവിൻസ് കമ്മിറ്റിയെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്ലോബൽ പ്രഡിഡന്റ് ബേബി മാത്യൂ മുഖ്യപ്രഭാഷകനായിരുന്നു.ഇന്ത്യൻ റീജിയൻ പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ : കെ വി ശംസുദ്ധീൻ പ്രവാസി വിഷയം അവതരിപ്പിച്ചു.

ഗ്ലോബൽ സിക്രട്ടറി ജനറൽ മൂസ കോയ, ഗ്ലോബൽ ഉപദേശക സമിതി ചെയർമാൻ വർഗീസ് പന്നക്കൽ, ഇന്ത്യൻ റീജിയൻ ചെയർമാൻ പി. എച് കുര്യൻ, ഗ്ലോബൽ മീഡിയ ഫോറം സിക്രട്ടറി വി. എസ് ബിജു കുമാർ, മുൻ ഗ്ലോബൽ ഭാരവാഹി ശിവൻ മഠത്തിൽ, ജനത് വർഗീസ് ,ഗ്ലോബൽ സിക്രട്ടറി സാം ജോസഫ്എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ ഗ്ലോബൽ വൈസ് പ്രഡിഡന്റ് ഡോക്ടർ നടക്കൽ ശശി സദസ്സിന് പരിചയപ്പെടുത്തി.

ഭാരവാഹികൾ :
ചെയർമാൻ : സുബൈർ പി ടി
പ്രസിഡന്റ്‌ :കെ അഷ്‌റഫ്‌

ജനറൽ സെക്രട്ടറി : അഡ്വ:ശ്യാംജിത് ഭാസ്കർ.

ട്രഷറർ: ഡോ.അമീൻ
വൈസ് ചെയർമാൻമാ:
മൊയ്‌തു കെ വി ,
കെ ടി കെ ബാബു
വൈസ് പ്രസിഡന്റ്മാർ:ഡോ.വിനോദ് കുമാർ ചെമ്മാട്ട് ,ഫൈസൽ മൂസ കൊയിലാണ്ടി ‘
വിമൻസ് കൗൺസിൽ പ്രസിഡന്റ്‌ : സൂര്യ പ്രിയ
വുമൺ കൗൺസിൽ സെക്രട്ടറി : നിഷ റോബിൻ
യൂത്ത് കൗൺസിൽ പ്രസിഡണ്ട്: അമൽ ബി
യൂത്ത് കൗൺസിൽ ജനറൽ സിക്രട്ടറി : നിമ്മി ജൂലിയറ്റ്
അഡ്വൈസറി ബോർഡ് ചെയർമാൻ: കെ.വി.ഷംസുദ്ദീൻ
സാഹിത്യ വിഭാഗം:
ഇസ്മായിൽ മേലടി
രക്ഷാധികാരികൾ :
മൂസകോയ, അഡ്വ : സുനിൽ കുമാർ

Leave a Reply

Your email address will not be published.

Previous Story

നിർധനർക്കുള്ള അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ; വിളംബര ജാഥയുമായി പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്

Next Story

കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ മുപ്പത്തിയൊന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Latest from Main News

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ