ഓണക്കാലത്ത് നാട്ടിലെത്തിച്ചേരേണ്ട കേരളീയർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്ത് നൽകി. കേരളത്തിലെക്കുള്ള മുഴുവൻ ട്രെയിനുകളിലും ബുക്കിംഗ് തീർന്ന സാഹചര്യം ഉപയോഗപ്പെടുത്തി അന്തർ സംസ്ഥാന ബസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയരാൻ സാധ്യതയുണ്ട്. ഇത് നാട്ടിലെത്തിച്ചേരേണ്ട വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണക്കാർക്ക് ഇത് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും അവർക്ക് സഹായകരമാകുന്ന തരത്തിൽ ചെന്നൈ, ബാഗ്‌ളൂരു, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കേണ്ടത് അനിവാര്യമാണെന്നും എംപി കത്തിൽ കേന്ദ്രമന്ത്രിയെ അറിയിച്ചു.
Latest from Main News
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ
പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം
ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത







