സമസ്ത മേഖലയും സ്വകാര്യവത്ക്കരിക്കുക എന്ന അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് എതിർത്ത് തോൽപ്പിക്കേണ്ടതാണെന്നും കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. നിലവിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അരിക്കുളത്ത് നിന്നും മുത്താമ്പിയിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുളള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ്ബ് ഓഫീസാക്കി ഉയർത്തി അരിക്കുളത്തു തന്നെ നിലനിർത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് കെ.എം. മുഹമ്മദ് അധ്യക്ഷ്യം വഹിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും യു.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായ വി.വി.എം. ബഷീർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, ടി.എം. പ്രതാപചന്ദ്രൻ, പി. കുട്ടിക്കൃഷ്ണൻ നായർ, എസ്. മുരളീധരൻ, യൂസഫ് കുറ്റിക്കണ്ടി, നാസർ ചാലിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. എം.എ. മുഹമ്മദ് കാസിം, എം. കുഞ്ഞായൻ കുട്ടി, പി.എം. രാധ ടീച്ചർ, ടി.ടി. ശങ്കരൻനായർ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ
അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്ണമായി ആസ്വദിച്ച് സമയം ചെലവിടാന് ഹാപ്പിനസ് പാര്ക്കൊരുക്കി കോട്ടൂര് ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്പടവുകളോടു കൂടിയ നീന്തല്കുളം, വിശാലമായ മുറ്റം,
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല് ഹെല്ത്ത് ആന്ഡ് ന്യൂറോസയന്സും (ഇംഹാന്സ്) സാമൂഹികനീതി വകുപ്പും ചേര്ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്ന്നവര്ക്ക് പിന്തുണയും