കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭരണകൂടത്തിന്റെ അധികാരത്തിന്റെ ഭാഗം ആക്കുകയും തിരഞ്ഞെടുപ്പുകളെ പോലും അധികാര വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ സോഷ്യലിസ്റ്റുകൾ ചോദ്യം ചെയ്യണമെന്ന് ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് സംഗമം (രാഷ്ട്രീയ ജനതാദൾ) ഉദ്ഘാടനം ചെയ്തുകൊണ്ട് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി അഭിപ്രായപ്പെട്ടു. നാസർ മുഖദാർ അധ്യക്ഷത വഹിച്ചു. എം കെ ഭാസ്കരൻ, ഇകെ ദിനേശൻ, അനിൽ കൊയിലാണ്ടി, ടി ജെ ബാബു, രാജൻ കൊളാവിപ്പാലം, സുനിൽ മയ്യന്നൂർ, ഉമേഷ് അരങ്ങിൽ എന്നീ മിഡിലിസ്റ്റ് പ്രതിനിധികൾ സംസാരിച്ചു. ചടങ്ങിൽ ബഹറിൻ ജീവകാരുണ്യ പ്രവർത്തകനായ മനോജ് വടകരയെ ആദരിച്ചു. ശശി പാതേരി സ്വാഗതവും മണി പി എം നന്ദിയും പറഞ്ഞു.
