നിർധനർക്കുള്ള അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ; വിളംബര ജാഥയുമായി പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്

പേരാമ്പ്ര നിയോജക മണ്ഡലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നിർധനരും നിരാലംബരുമായ ഭവനരഹിതർക്ക് ആദ്യ ഘട്ടത്തിൽ നിർമിച്ചു നൽകിയ അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങിൻ്റെ പ്രചാരണാർത്ഥം വിളംബരജാഥ നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ഇന്ന് ഉച്ചക്ക് 2.30 ന് പേരാമ്പ്ര കമ്യുണിറ്റി ഹാളിൽ നടക്കും. ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയായിരിക്കും. അഡ്വ.ടി സിദ്ദീഖ് എം.എൽ.എ മുഖ്യ പ്രഭാഷണം നിർവഹിക്കും. ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ആദരിക്കൽ ചടങ്ങ് നിർവഹിക്കും.

വിളംബര ജാഥക്ക് ചെയർമാൻ മുനീർ എരവത്ത്, ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ, ഉമ്മർ തണ്ടോറ, ചിത്ര അനിൽ, ആലീസ് മാത്യു, വി കെ രമേശൻ, സാജിദ് അഹമ്മദ്, ഗീത കല്ലായി, വി വി ദിനേശൻ, പി എം പ്രകാശൻ, വിനൂജ് വി ഡി, ഇ പത്മിനി, രാജൻ കെ പുതിയേടത്ത്, ഷിജിന പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് വിജിൽ കൊലക്കേസിൽ പ്രതികളുടെ കൂടുതൽ മൊഴി

Next Story

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

Latest from Local News

വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം

വടകര: വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക്

വടകരയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു

വടകരയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. കല്ലാച്ചിയിൽ വത്സലാ ഫ്ലോർമിൽ നടത്തി വരികയായിരുന്ന പി.കെ രാജൻ (67)ആണ് മരിച്ചത്.പാലക്കുളത്തെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു

പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു. .സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.