കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ; നിത്യോപയോഗ സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും

കൺസ്യൂമർഫെഡിന്റെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ആന്ധ്ര ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ വിൽക്കും.

ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ആവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും സർക്കാർ ഇടപെടലിന്റെ ഭാഗമാണ് ഓണച്ചന്തകൾ. ഇന്ന് മുതൽ സെപ്റ്റംബർ 4 വരെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സഹകരണസംഘങ്ങളിലുമാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.

സബ്സിഡി വില (തിരഞ്ഞെടുത്ത സാധനങ്ങൾ):

  • ജയ അരി / കുറുവ അരി / കുത്തരി (8 കിലോ) – ₹264

  • പച്ചരി (2 കിലോ) – ₹58

  • പഞ്ചസാര (1 കിലോ) – ₹34.65

  • ചെറുപയർ (1 കിലോ) – ₹90

  • വൻകടല (1 കിലോ) – ₹65

  • ഉഴുന്ന് (1 കിലോ) – ₹90

  • വൻപയർ (1 കിലോ) – ₹70

  • തുവരപ്പരിപ്പ് (1 കിലോ) – ₹93

  • മുളക് (1 കിലോ) – ₹115.50

  • മല്ലി (500 ഗ്രാം) – ₹40.95

  • വെളിച്ചെണ്ണ (1 ലിറ്റർ) – ₹349

Leave a Reply

Your email address will not be published.

Previous Story

ഇന്ന് അത്തം; ഒരു തുമ്പ പൂവും തുളസി പൂവും മാത്രമെങ്കിലും മുറ്റത്ത് വച്ച് വരവേൽക്കാം ഓണത്തിനെ…….

Next Story

കോഴിക്കോട് വിജിൽ കൊലക്കേസിൽ പ്രതികളുടെ കൂടുതൽ മൊഴി

Latest from Local News

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും

എൽഐസി ഏജന്റ്മാരെ തൊഴിലാളികളായ അംഗീകരിക്കണം; ലൈഫ് ഇൻഷുറൻസ് ഏജന്റസ് കോൺഗ്രസ് ജില്ലാ സമ്മേളനം

എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ്