തോരായി കടവ് പാലത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി

അത്തോളി പഞ്ചായത്തിനേയും ചേമഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ തകർച്ചയിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും കുറ്റമറ്റ രീതീയിൽ പാലത്തിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു.

തോരായി കടവ് പാലത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടശ്ശേരി അങ്ങാടിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ പണി നടക്കുന്ന അവസരത്തിൽ പി.ഡബ്ലിയു.ഡി എഞ്ചിനിയർമാരുടെ അനാസ്ഥയും അഴിമതിയും അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദേഹം ആവശ്യപെട്ടു.

ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി ജില്ല വൈസ് പ്രസിഡന്റ് സി.പി.സതീശൻ ജില്ലാ സെക്രട്ടറി  ആർ.എം കുമാരൻ മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് വൈസ് പ്രസിസണ്ട് പി.അജിത്കുമാർ  എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.മോഹനൻ, വാർഡ് മെമ്പർ ബൈജു കൂമുള്ളി, പത്മ ഗിരീഷ് , ടി കെ കൃഷ്ണൻ, കെ.പി വിനോദ്, ഷിബു ടി ഒ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് ചെയ്തു

Next Story

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന കടുത്ത നിലപാടെടുത്ത് എഐസിസി

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ സിംഗ് ഐ എ എസ്

വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച കർഷക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ

തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവിനെ അക്രമിച്ചതായി പരാതി

തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ