നടുവണ്ണൂർ തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു ഗുരുതരമായ പരിക്ക്. കുറ്റ്യാടി കോഴിക്കോട് റൂട്ടുകളിലെ മത്സരയോട്ടത്തിനെതിരെ നിരവധി ജനകീയ സമരങ്ങൾ നടന്നിട്ടും മത്സരയോട്ടത്തിനു യാതൊരു കുറവുമില്ല. എ സി. എന്ന സ്വകാര്യബസ്സാണ് ഇന്ന് അപകടം ഉണ്ടാക്കിയത്. മുന്നിൽ പോയ കെഎസ്ആർടിസി ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു.