പുസ്തകങ്ങൾ കൈമാറി വേറിട്ടൊരു കല്യാണം

കോഴിക്കോട് എൽ. ഐ. സി. ഡെവലപ്പ്മെന്റ് ഓഫീസറായ ആകർഷിന്റെയും ഫിസിക്സ് അധ്യാപികയായ ഗോപിക എസ്.കുമാറിന്റെയും വിവാഹം വളരെ വ്യത്യസ്തമായ ചടങ്ങുകളിലൂടെയാണ്‌ കോഴിക്കോട് അഴകൊടി ദേവീക്ഷേത്ര സന്നിധിയിൽ നടന്നത്. എം ടി ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവർ പരസ്പരം കൈമാറി. പിന്നീട് പല പുസ്തകങ്ങളും ബന്ധുക്കൾക്ക് നൽകിയുമാണ് ഇവരുടെ വിവാഹ ചടങ്ങുകൾ അവസാനിച്ചത്. അതോടൊപ്പം ഡയാലിസിന് വിധേയവർക്കും കിടപ്പ് രോഗികൾക്കും ഉള്ള സഹായധനവും വിവാഹ ചടങ്ങുകൾ ലഘൂകരിച്ച് ഇവർ നൽകുകയുണ്ടായി. ചടങ്ങിൽ പി കെ ഗോപി ഉൾപ്പെടെയുള്ള സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു . കോഴിക്കോട് എൽ.ഐ.സി.യിൽ അഡീഷണൽ ഡിവിഷണൽ മാനേജരായിരുന്ന ആർ. ജഗദീഷിന്റെയും ലേഖ യുടെയും മകനാണ് ആകർഷ്. എഴുത്തുകാരനും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥനുമായിരുന്ന ഡോ. വി എൻ സന്തോഷ് കുമാറിന്റെയും സ്മിതയുടെയും മകളാണ് ഗോപിക. വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്നവർ വിവാഹ ചടങ്ങുകളിൽ സംബന്ധിച്ചു. സംസ്കാരജന്യമായ പ്രവർത്തനങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതിന് പുസ്തകങ്ങൾ ഏറെ സഹായിക്കുന്നുവെന്ന് വധൂവരന്മാർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.