ദേശീയപാതയിലെ യാത്രാദുരിതം: അടിയന്തര പരിഹാരത്തിന് എൻ.എച്ച്.എ.ഐയുടെ ഉറപ്പ്

വടകര: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി. ഷാഫി പറമ്പിൽ എം.പി. വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം. ചർച്ചയിൽ എംപിക്ക് പുറമേ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ ദൂബേ, ഡെപ്യൂട്ടി കളക്ടർ ബിജു, നിർമാണക്കമ്പനി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ഓണത്തിന് മുൻപ് പ്രധാന സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കാനാണ് ധാരണയായിട്ടുള്ളത്. യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഓഗസ്റ്റ് 28-നകം തിരുവങ്ങൂർ നരസിംഹ ക്ഷേത്രം മുതൽ വെങ്ങളം വരെയുള്ള ഭാഗവും, തിരുവങ്ങൂർ സ്കൂളിന് മുൻപിലെ റോഡും പൂർത്തിയാക്കും. ഓഗസ്റ്റ് 30-നകം പോയിൽക്കാവ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കും. കൊയിലാണ്ടിയിലെ ചെങ്ങോട്ടുകാവ് മുതൽ നന്തി വരെയുള്ള ഭാഗങ്ങൾ സെപ്റ്റംബർ ഒന്നിനകം അറ്റകുറ്റപ്പണി തീർക്കും. പയ്യോളിയിലെ സർവീസ് റോഡ്, ഇരിങ്ങൽ അണ്ടർപാസ് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണും. വടകരയിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ സെപ്റ്റംബർ രണ്ടിനകം പരമാവധി പൂർത്തിയാക്കും.
പ്രധാന പാതകൾ തുറക്കുന്നതിനുള്ള സമയക്രമവും നിശ്ചയിച്ചു. ഡിസംബറോടെ തിരുവങ്ങൂർ മുതൽ മൂരാട് പാലം വരെയുള്ള ആറുവരിപ്പാതയും, അഴിയൂർ മുതൽ നാദാപുരം റോഡ് വരെയുള്ള പ്രധാന പാതയും ഗതാഗതത്തിനായി തുറന്നുനൽകാൻ ശ്രമിക്കും. കൊയിലാണ്ടി ബൈപ്പാസിലെ സർവീസ് റോഡ് ഒക്ടോബറോടെ പൂർണ്ണമായി തുറന്നുനൽകും. വടകര എലിവേറ്റഡ് ഹൈവേയുടെ പ്രധാന നിർമ്മാണ ഘടകങ്ങൾ ജനുവരിയോടെ പൂർത്തിയാക്കും. ഇതിനായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി 600 ആയി വർദ്ധിപ്പിക്കാനും, പ്രവൃത്തി ത്വരിതഗതിയിലാക്കുന്നതിനായി ആവശ്യമെങ്കിൽ ഗതാഗതം, പൊതുജനങ്ങളെ മുൻകൂട്ടി അറിയിച്ച് വഴിതിരിച്ചു വിടാനും ധാരണയായി
നിർമ്മാണത്തിൽ കാലതാമസം വരുത്തിയ കരാർ കമ്പനിക്ക് സമയപരിധി നിശ്ചയിച്ച് നൽകിയത് നിരന്തരമായ ഇടപെടലുകളുടെ ഫലമായാണെന്നും, കമ്പനി നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുമെന്നും ഷാഫി പറമ്പിൽ എം പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

Next Story

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

ഭരണഘടനയോടുള്ള വിശ്വാസമാണ് രാജ്യത്തിന്റെ അടിസ്ഥാനം – ടി. പി. അബ്ദുല്ലക്കോയ മദനി

ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.