നടുവത്തൂർ ഒറോക്കുന്ന് മലയിൽ ചെണ്ടു മല്ലി പൂത്തുലഞ്ഞു

പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പടപൊരുതി നേടിയ ചെണ്ടുമല്ലി കൃഷിയുടെ വിജയം, മണ്ണിലെ അധ്വാനത്തിനുള്ള പ്രതിഫലമായി മാറിയിരിക്കുകയാണ്. ഒറോക്കുന്ന് മലയിൽ കാടുമൂടിയ പ്രദേശം വെട്ടിത്തെളിച്ച് പച്ചക്കറി കൃഷിയും വാഴ കൃഷിയും ഇടവിളയും എല്ലാം കൃഷി ചെയ്ത സുരേഷിന്റെ ചെണ്ടുമല്ലി കൃഷിയും നൂറുമേനി വിളവ് നൽകി.

വിളവെടുപ്പ് ഉത്സവം ബാലുശ്ശേരി ഐപി എസ് എച്ച് ഒ പി ദിനേശ് നിർവഹിച്ചു. ശോഭ എൻ ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ അധ്യക്ഷം വഹിച്ചു. മേലടി എ ഡി എ ഡോണ കരുപ്പാളി മുഖ്യാതിഥിയായി പങ്കെടുത്തു. അതോടൊപ്പം സുരേഷ് ഒറോക്കുന്ന്മലയിൽ സമീപ പ്രദേശത്ത് ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെ നിലമൊരുക്കൽ ചടങ്ങ് മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിതാ ബാബു ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഷാജി, രവി ഇടത്തിൽ, മധുലാൽ കൊയിലാണ്ടി, ഷാജീവ് നാരായണൻ, ഫൈസൽ കേളോത്ത്, ശ്രീ വാസുദേവാ ആശ്രമം ഹയർസെക്കൻഡറിസ്കൂളിലെ ഗൈഡ്സ് ക്യാപ്റ്റൻ ശില്പ സി, ഗൈഡ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം

Next Story

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാർഷിക ജനറൽബോഡിയും കുടുംബസംഗമവും നടത്തി

Latest from Local News

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പന്തലായനി ഭാഗത്ത് പ്രവൃത്തി വേഗത്തിലാവുന്നില്ല, ഡിസംബറില്‍ പൂര്‍ത്തിയാക്കുക പ്രയാസം

  നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി