ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12 വരെയാണ് സപ്താഹയജ്ഞം. ബ്രഹ്മശ്രീ തോട്ടം നീലകണ്ഠൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. രുക്മിണി സ്വയംവര ഘോഷയാത്ര സപ്തംബർ 10ന് വൈകിട്ട് 4 മണിക്ക് തുവ്വക്കോട് അയ്യപ്പ ഭജന മഠത്തിൽ നിന്നും ആരംഭിക്കും.
