കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയും ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ (KMA) നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ട്രഷറർ ടി.പി. സഹീർ ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡൻറ് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ.കെ. ഗോപാലകൃഷ്ണൻ (KTGA), സാദിക്ക് (KHRA), പി.കെ. മനീഷ് (ബേക്കേഴ്സ് അസോസിയേഷൻ), ഷൗക്കത്ത് (യൂത്ത് വിംഗ്), പി.വി. പ്രജീഷ്, പ്രേമദാസൻ, പി. നൗഷാദ്, നസീർ, എം.കെ. രാജീവൻ, വി.പി. ബഷീർ, ബി.എച്ച്. ഹാശിം എന്നിവർ പ്രസംഗിച്ചു. ഗണേശൻ, പി. പവിത്രൻ, പി. ചന്ദ്രൻ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു.
