ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാർഷിക ജനറൽബോഡിയും കുടുംബസംഗമവും നടത്തി

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ട്രഷറർ നസീർ കണ്ണൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് സുരാജ് ബാലുശ്ശേരി അദ്ധ്യക്ഷത വഹിക്കുകയും, സംഘടനാ പതാക ഉയർത്തുകയും ചെയ്തു.

അകാലത്തിൽ മരണമടഞ്ഞവർക്കായി അനുശോചനം ജില്ലാ കമ്മറ്റി അംഗം പ്രബീഷ് കാക്കഞ്ചേരി അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഴയ കാല ലൈറ്റ് & സൗണ്ട് വാടക വിതരണ ക്കാരായ ഗാനം വേലായുധൻ, ഗംഗാധരൻ കക്കഞ്ചേരി, മജീദ് ജിൻസി, ബൈജു കക്കഞ്ചേരി എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.എസ്. ബാവ അനുമോദിച്ചു.

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കൗൺസിൽ അംഗം മനോജ്‌ വടകര, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സർജാസ്, ട്രഷറർ രഞ്ജിത്ത്, ജില്ലാ കമ്മറ്റി അംഗം ഷൈജൽ കാക്കൂർ, നസിലി അഷ്‌ഹർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ ലക്ഷ്മിപ്രിയ പ്രാർത്ഥനയും, മേഖല സെക്രട്ടറി ബിയേഷ് ഉള്ളിയേരി സ്വാഗതവും, ട്രഷറർ സത്യധർമ്മൻ നന്ദിയും പറഞ്ഞു. തുടർന്ന് മെമ്പർമാരുടെ കുടുംബങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

നടുവത്തൂർ ഒറോക്കുന്ന് മലയിൽ ചെണ്ടു മല്ലി പൂത്തുലഞ്ഞു

Next Story

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സപ്തംബർ 5 മുതൽ 12 വരെ

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)

നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി