വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ പാലത്തിന് സമീപമാണ് സംഭവം.

കണ്ണൂർ സ്റ്റേഷൻ കടന്നുപോയ വന്ദേഭാരത് പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടർന്ന് റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാർ, ആർപിഎഫ് എഎസ്‌ഐ ഷില്‍ന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. പാളത്തില്‍ വണ്ടി കയറി കല്ലുകള്‍ പൊടിഞ്ഞതായി കണ്ടെത്തി. കുറച്ചു കുട്ടികള്‍ പാളത്തിലൂടെ പോകുന്നത് കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. പിന്നീട് കുട്ടികളെ കണ്ടെത്തി. പാളത്തില്‍ കല്ലുെവച്ചെന്ന് ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സ്കൂള്‍ അവധി ആയതിനാല്‍ റെയില്‍പ്പാളത്തിനടുത്തുള്ള കുളത്തില്‍ നീന്താൻ വന്നതായിരുന്നു കുട്ടികള്‍. കല്ലുകള്‍ കൗതുകത്തിന് പാളത്തില്‍ വെച്ചതണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുട്ടികളെ കണ്ണൂർ ആർപിഎഫ് സ്റ്റേഷനില്‍ എത്തിച്ചു. രക്ഷിതാക്കളെ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബി ജെ പി പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്