ഫറോക്ക്: താലൂക്ക് ആശുപത്രിയുടെ നവീകരിച്ച പുതിയ കെട്ടിടം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ 2025 ആഗസ്റ്റ് 31-ാം തീയതി ഔപചാരികമായി നാടിന് സമർപ്പിക്കും.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയാവും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, മറ്റ് ജനപ്രതിനിധികൾ, ജനാരോഗ്യ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഫറോക്കിന്റെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിനാളുകൾക്ക് ഗുണമേൻമയുള്ള ആരോഗ്യ സേവനം ഇതിലൂടെ സാധ്യമാകും.