മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും വർദ്ദിപ്പിച്ച വേതനം കട്ട് ചെയ്യാതെ മുഴുവൻ തൊഴിലാളികൾക്ക് നൽകണമെന്നും തൊഴിലുറപ്പ് കുടുംബശ്രീ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോടാവ’ശ്യപ്പെട്ടു.മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷനായി. വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് കുന്നത്ത്, ചന്ദ്രൻ കല്ലൂർ, എം.കെ ജമീല, കീപ്പോട്ട് അമ്മത്, ടി.എം.അബ്ദുല്ല, ഐ.ടി അബ്ദുൽ സലാം, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, ജംസീന കീഴ്പ്പയ്യൂർ സംസാരിച്ചു. ഭാരവാഹികളായി: സഫിയ തെക്കയിൽ (പ്രസിഡൻ്റ്), എം. ടി. കദീശ, സീനത്ത് പടിഞ്ഞാറയിൽ (വൈസ് :പ്രസി), ജംസീന മുറിച്ച ഒളോറ(ജന: സെക്രട്ടറി), സീനത്ത് വാളിയിൽ, ഷരീഫ കുയിമ്പിൽ (ജോ: സെക്രറി), നഫീസ കുഞ്ഞിക്കണ്ടി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം
ബി ജെ പി ചേമഞ്ചേരി പഞ്ചായത്ത് ഏരിയാ സെക്രട്ടറി മലയിൽ ജിജു (40)വിന് മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക്