ഈ വർഷം ഓണത്തിന് ബെവറേജ് കോർപ്പറേഷൻ (ബെവ്കോ) സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ലഭിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
യോഗത്തിൽ ബെവ്കോയിലെ എല്ലാ യൂണിയനുകളും പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് അനുവദിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ഇത് 95,000 ആയിരുന്നു. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു.
കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് ലഭിക്കും. (കഴിഞ്ഞ വർഷം 5,000 ആയിരുന്നു). ഹെഡ് ഓഫീസിലേയും വെയർഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് അനുവദിക്കും.