പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

 

കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ബോർഡിന്റെ എല്ലാ സേവനങ്ങളേയും കോർത്തിണക്കിയാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അതിവേഗം കഴിയും. തൊഴിലാളികളുടെ സമയം ലാഭിക്കാനും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും ആപ്ലിക്കേഷൻ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 ൽ ആണ് ക്ഷേമ ബോർഡ് രൂപീകരിച്ചത്. പിന്നീട് 18 ലക്ഷത്തോളം അംഗങ്ങളുള്ള ബോർഡ് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു. തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമ ബോർഡ് ഒരു വലിയ താങ്ങാണെന്നും മന്ത്രി പറഞ്ഞു.

ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ്. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേഗത്തിൽ പണം അടക്കുവാൻ കഴിയുന്ന ഓൺലൈൻ പേയ്മെന്റ് സംവിധാനം പ്രധാന ചുവടുവെപ്പായിരുന്നു. ഇന്നത്തെ ലോകം ഡിജിറ്റൽ യുഗത്തിലാണ്. എല്ലാ വിവരങ്ങളും ഗ്രൂപ്പിൽ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുകയാണ്. ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് ബോർഡിന്റെ എല്ലാ സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒരു മൊബൈൽ ആപ്പ് രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേമനിധി ബോർഡിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ കെ രാജഗോപാൽ അദ്ധ്യക്ഷനായി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷമീം അഹമ്മദ് ഐ, ഭരണസമിതി അംഗങ്ങൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM