വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേ നാളെ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth Scholarship awards to plus one students) നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വടകര BMH ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ: ഷമീൽ ഉസ്മാൻ മൊയ്തു മുഖ്യാഥിതി ആയിരിക്കും.

പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ തുടർച്ചയായി 100%വിജയം റാണി നേടിയിട്ടുണ്ട്. വടകര സഹോദയ കോംപ്ലെക്സിലെ ഇരുപത്തി മൂന്നു സ്കൂളുകളിൽ വച്ച് പത്താം ക്ലാസ്സിൽ റാണിയിലെ ഇന്ദുലേഖ. കെ, നിയ റെജിൽ എന്നീ വിദ്യാർഥിനികളും, പ്ലസ്ടു ക്ലാസ്സിൽ കൊമ്മേഴ്‌സിൽ സിദ്ദാ ഷംസുദ്ധീനും, ടോപ്പേസ് സ്ഥാനം കരസ്ഥമാക്കി. പ്ലസ്ടു സയൻസിൽ അദ്വൈത് എസ്. എച്ച് റാണി ടോപ്പർ സ്ഥാനത്തെത്തി. പത്തു കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ 100%മാർക്കു ലഭിച്ചിട്ടുണ്ട് . 49 കുട്ടികൾ 90% മുകളിലും
സി. ബി. എസ്. സി യുടെ carte blanche സ്കൂൾ പ്രോഗ്രാമിന് കോഴിക്കോട് ജില്ലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്കൂൾ റാണിയാണ്. 2015ൽ ആരംഭിച്ച അടൽ ടിങ്കറിങ് ലാബ് റാണിയിൽ മികച്ച രീതിയിൽ നടന്നുവരുന്നു. റോബോട്ടിക്സും, എ. ഐയും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ക്ലാസ്സുമുതൽ പരിശീലനം നൽകുന്നു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും റാണി മുൻനിരയിൽ ആണ്. ജൂഡോ കരാട്ടെ, സ്കേറ്റിങ്, നീന്തൽ, ചെസ്സ്, തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നു.

സി. ബി. എസ്. ഇ സൗത്ത് സോൺ ജൂഡോ മത്സരത്തിൽ റാണി ചാമ്പ്യൻ ഷിപ് നേടി. പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ മാസിൻ ഗോൾഡ് മെഡലും, 12ാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ ഹസ്സൻ സിൽവർ മെഡലുo കരസ്ഥമാക്കി. ഇരുപത് സ്കൂളുകളെ പങ്കെടുപ്പിച്ച് വടകര സഹോദയ ഓഗസ്റ്റ് 9ന് നടത്തിയ ഐ, ടി ഫെസ്റ്റിൽ റാണി ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയിട്ടുണ്ട് . ലോക ഭക്ഷ്യ ദിനത്തിൽ ഫുഡ്‌ ക്വിസ് മത്സരത്തിൽ അഖിലേന്ത്യാ തലത്തിൽ തുടർച്ചയായി ഏഴു വർഷം ഒന്നാം സ്ഥാനത്തെത്തി. വിക്രം സാരഭായ് ഫൗണ്ടേഷൻ നടത്തിയ 100 GENII മത്സരത്തിൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്ത നൂറു പേരിൽ റാണിയിലെ ആര്യൻ ലിബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിലും, വിദേശത്തും, ഐ. ഐ. ടി, എയിംസ്, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, പ്രശസ്ത യൂണിവേഴ്സിറ്റികൾ, എന്നിവിടങ്ങളിലെല്ലാം റാണിയിലെ ധാരാളം പൂർവ വിദ്യാർഥികൾ അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. ലൗസി തോമസ്, നിഷ സി , പ്രസീത പി.കെ എന്നീ അധ്യാപർക്കുള്ള യാത്രയയപ്പും ഈ പരിപാടിയോടനുബന്ധിച്ച് നടത്തുന്നുണ്ട്. 

പത്രസമ്മേളനത്തിൽ പി.ടി എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് പ്രിൻസിപ്പൽ ഗീതലക്ഷ്മി സത്യനാഥൻ , വൈസ് പ്രസിഡണ്ട് അനു സി, സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി വി.ആർ പ്രതാപ് ,മെമ്പർ രമ്യ സ്വരൂപ്, കെ.കെ സുധീർ ബാബു എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Next Story

പേരാമ്പ്ര 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; നാലുപേർ റിമാൻ്റിൽ

Latest from Local News

ശ്രീഹരി സേവാസമിതിയുടെ ഹാൾ ഉദ്ഘാടനം ചെയ്‌തു

ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല

കന്നുപൂട്ടിന് നിയമ സംരക്ഷണം; ജെല്ലിക്കെട്ട് മോഡൽ വഴിയേ കേരളം

തിരുവനന്തപുരം : കേരളത്തിലെ കാർഷികോത്സവങ്ങളുടെ ഭാഗമായിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങൾക്കു നിയമപരമായ സംരക്ഷണം നൽകാൻ സർക്കാർ ഒരുങ്ങുന്നു.

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ്

മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് ജീവദ്യുതി ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച്  ജീവദ്യുതി ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ