കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള് രൂപം കൊണ്ട കുഴി അടയ്ക്കാന് ക്വാറി അവശിഷ്ടം തളളിയതാണ് ഇപ്പോള് വിനയായി മാറിയിരിക്കുന്നത്. വെയിലറച്ചതോടെ കുഴികളിലെ വെള്ളക്കെട്ട് ഇല്ലാതായി. ഇതോടെ കുഴികളിലിട്ട പാറപ്പൊടി അന്തരീക്ഷമാകെ പാറുകയാണ്. മൂക്ക് പൊത്താതെ പൊതു ജനങ്ങള്ക്ക് നടന്നു പോകാന് പറ്റാത്ത അവസ്ഥയാണിപ്പോള്. ദിവസവും 12 മണിക്കൂറോളം വ്യാപാര സ്ഥാപനങ്ങളിലിരിക്കുന്നവര്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.വ്യാപാരികളും നഗരത്തിലെ ഓട്ടോ ഡ്രൈവര്മാരുമാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന് അധികൃതര് തയാറാവാണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എംരാജീവന്,വൈസ് പ്രസിഡന്ര് പി.കെ.റിയാസ് ,സെക്രട്ടറി കെ.കെ.ഫാറൂഖ്, ജോ. സെക്രട്ടറി ടി.പി.ഇസ്മയില് എന്നിവര് ആവശ്യപ്പെട്ടു.കുഴി അടച്ച സ്ഥലങ്ങളില് അടിയന്തിരമായി ടാറിംങ്ങ് നടത്തണമെന്ന് കൊയിലാണ്ടി മര്ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.കെ.നിയാസ് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില് വ്യാപാരികള് പ്രത്യക്ഷ 3 സമരത്തിനിറങ്ങുമെന്ന് വ്യാപാരി നേതാക്കള് പറഞ്ഞു.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം