പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് എം.ടി. കഥാപാത്രങ്ങളുടെ ആലേഖനം

പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പുവരങ്ങിനോടനുബന്ധിച്ച് എം.ടി. വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് എം.ടി. കഥാപാത്രങ്ങളുടെ വലിയ ചുവർ ചിത്രങ്ങൾ പുനർജനിക്കുന്നു. കലാലയം ചിത്രകലാവിഭാഗത്തിൻ്റെ
നേതൃത്വത്തിൽ 51 ചിത്രകാരന്മാർ ചുവർ ചിത്രരചനയിൽ പങ്കെടുക്കും. സപ്തംബർ 5 6, 7 തിയ്യതികളിലായി ആയിരത്തോളം കലാകാരന്മാർ അരങ്ങിലെത്തുന്ന ആവണിപ്പൂവരങ്ങ് എം.ടിയുടെ പേരിലുള്ള നഗരിയിലാണ് നടക്കുക. ആഗസ്റ്റ് 23 ന് വൈകീട്ട് 3 മണിക്ക് ഡോ. രഞ്ജിത് ലാൽ ചുമർ ചിത്ര ആലേഖന പരിപാടി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.